Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകാ​ലി​ക്ക​റ്റ്...

കാ​ലി​ക്ക​റ്റ് ക്രി​ക്ക​റ്റ് പ്രീ​മി​യ​ർ ലീ​ഗ്: ബീ​ച്ച് ബോ​യ്സ് ജേ​താ​ക്ക​ൾ

text_fields
bookmark_border
കാ​ലി​ക്ക​റ്റ് ക്രി​ക്ക​റ്റ് പ്രീ​മി​യ​ർ ലീ​ഗ്
cancel
camera_alt

കാ​ലി​ക്ക​റ്റ് ക്രി​ക്ക​റ്റ് പ്രീ​മി​യ​ർ ലീ​ഗ് ജേ​താ​ക്ക​ളാ​യ ബീ​ച്ച് ബോ​യ്സ് ടീം

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കാ​ലി​ക്ക​റ്റ് കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ച പ്ര​ഥ​മ ക്രി​ക്ക​റ്റ് ലീ​ഗ് മ​ത്സ​ര​ത്തി​ൽ കാ​ലി​ക്ക​റ്റ് ബീ​ച്ച് ബോ​യ്സി​ന് ഒ​മ്പ​ത് റ​ൺ​സി​ന്റെ ത്ര​സി​പ്പി​ക്കു​ന്ന ജ​യം. ഫൈ​ന​ലി​ൽ ലു​ലു​മ​ണി കാ​ലി​ക്ക​റ്റി​നെ​യാ​ണ് ബീ​ച്ച് ബോ​യ്സ് വാ​ശി​യേ​റി​യ ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

മ​ത്സ​ര​ത്തി​ൽ മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്ത ലു​ലു​മ​ണി കാ​ലി​ക്ക​റ്റി​ന്റെ ന​വീ​ജി​നെ മി​ക​ച്ച ബാ​റ്റ്സ്മാ​നാ​യും മാ​ൻ ഓ​ഫ് ദി ​സീ​രീ​സ് ആ​യും തി​ര​ഞ്ഞെ​ടു​ത്തു. കാ​ലി​ക്ക​റ്റ് ലു​ലു മ​ണി​യു​ടെ ഇ​സ്മാ​യീ​ൽ ആ​ണ് മി​ക​ച്ച ബൗ​ള​ർ. അ​ൻ​സ​ൽ , സ​ലിം, സാ​ദ്, റ​ഫീ​ഖ്, സി​ബി​ൻ എ​ന്നി​വ​ർ മ​ത്സ​ര​ങ്ങ​ൾ നി​യ​ന്ത്രി​ച്ചു.

കാ​ലി​ക്ക​റ്റ് ക്രി​ക്ക​റ്റ് പ്രീ​മി​യ​ർ ലീ​ഗ് റ​ണ്ണ​ർ അ​പ് ലു​ലു​മ​ണി കാ​ലി​ക്ക​റ്റ് ടീം

കാ​ലി​ക്ക​റ്റ് ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളും കെ.​ഡി.​എ, കെ.​ഡി.​എ​ൻ.​എ, കെ.​ടി.​എ സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളും വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. നി​യാ​സ്, ഷു​ഹൈ​ബ് അ​യൂ​ബ്, പ്ര​ബോ​ഷ്‌ ലാ​ൽ, യ​ഹി​യ, നി​ഷാ​ദ്, ഫ​സ​ൽ, ന​വീ​ജ്, നി​സാ​ർ, മ​നാ​ഫ്, ഉ​ബൈ​സ്, ഇ​സ്മാ​യി​ൽ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി.

സ​ബാ​ഹി​യ ട​ർ​ഫ് ഗ്രൗ​ണ്ടി​ൽ ന​ട​ന്ന മ​ത്സ​രം കാ​ണാ​ൻ നി​ര​വ​ധി ക്രി​ക്ക​റ്റ് താ​ര​ങ്ങ​ളും കു​ടും​ബ​ങ്ങ​ളും കു​ട്ടി​ക​ളും എ​ത്തി. പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യ​വ​ർ​ക്ക് കോ​ഴി​ക്കോ​ട​ൻ ബി​രി​യാ​ണി​യും ഒ​രു​ക്കി. മ​ത്സ​ര​ങ്ങ​ൾ ത​ത്സ​മ​യം യൂ​ട്യൂ​ബി​ലൂ​ടെ ല​ഭ്യ​മാ​ക്കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsCalicut Cricket Premier League
News Summary - Calicut Cricket Premier League-Beach Boys Winners
Next Story