കൈറോ പുസ്തകോത്സവം; കുവൈത്തി പ്രസാധകർക്ക് പുരസ്കാരം
text_fieldsകൈറോ അന്താരാഷ്ട്ര പുസ്തകമേളയിൽ കുവൈത്ത് പ്രസാധകരായ തക്വീനിന്റെ സ്റ്റാൾ
കുവൈത്ത് സിറ്റി: 56ാമത് കൈറോ അന്താരാഷ്ട്ര പുസ്തകമേളയിൽ കുവൈത്തിൽനിന്നുള്ള തക്വീന് മികച്ച അറബ് പ്രസാധകർക്കുള്ള പുരസ്കാരം ലഭിച്ചു. ഈജിപ്ത് ജനറൽ ബുക് അതോറിറ്റി സംഘടിപ്പിച്ച പുസ്തകമേള വിജയകരമായി സമാപിച്ചു. ജനുവരി 23 മുതൽ ഫെബ്രുവരി 5 വരെ നടന്ന മേളയിൽ 80 രാജ്യങ്ങളിൽ നിന്നുള്ള 1,345 പ്രസാധകരും 6,000 പ്രദർശകരും പങ്കെടുത്തിരുന്നു.
കുവൈത്ത് വാർത്താവിനിമയ മന്ത്രാലയം, നാഷനൽ കൗൺസിൽ ഫോർ കൾച്ചർ -ആർട്സ് ആൻഡ് ലെറ്റേഴ്സ്, കുവൈത്ത് റിസർച് ആൻഡ് സ്റ്റഡീസ് സെന്റർ, കുവൈത്തിൽനിന്നുള്ള വിവിധ പ്രസാധകർ തുടങ്ങിയ സ്റ്റാളുകൾ സ്ഥാപിച്ചിരുന്നു.കുവൈത്തി സ്റ്റാളുകൾ സന്ദർശകരുടെ ശ്രദ്ധ നേടിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. കുവൈത്തി നോവലിസ്റ്റ് ബുതൈന അൽ ഇസ്സയുടെ ഉടമസ്ഥതയിലുള്ള ‘തക്വീൻ’ നിരവധി മികച്ച പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

