സ്കൂളുകളിൽ കഫ്റ്റീരിയ ചട്ടങ്ങൾ കര്‍ശനമാക്കി
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തെ സ്കൂളുകളിൽ കഫ്റ്റീരിയ ചട്ടങ്ങൾ കര്‍ശനമാക്കി. ട്രാൻസ് ഫാറ്റ് അടങ്ങിയതും കൂടുതൽ പഞ്ചസാരയും ഉപ്പും ഉള്ളതുമായ ഭക്ഷണങ്ങൾ കഫ്റ്റീരിയകളിൽ വിൽപ്പനക്കുവെക്കരുത്. പാക്ക് ചെയ്ത ഭക്ഷണം, റെഡിമെയ്ഡ് ഭക്ഷണം, ചൂടുള്ളവ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായി കഫ്റ്റീരിയകളെ തരംതിരിക്കും.
എല്ലായിടത്തും ഭക്ഷണം കൈകാര്യം ചെയ്യുന്ന ജീവനക്കാർക്ക് ആവശ്യമായ ലൈസൻസ് നിർബന്ധമാണ്. നിയമ ലംഘനത്തിന് 500 ദീനാറുമുതൽ 3,000 ദീനാർവരെ പിഴ ചുമത്തും. ലംഘനങ്ങള്‍ ആവർത്തിച്ചാല്‍ കഫറ്റീരിയ താൽക്കാലികമായി അടച്ചിടുമെന്നും നിർദേശമുണ്ട്.
സ്കൂളുകളിൽ നൽകുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാനും അനാരോഗ്യകരമായ ഭക്ഷണങ്ങൾ നിരോധിക്കാനുമുള്ള ആരോഗ്യമന്ത്രി ഡോ.അഹമ്മദ് അൽ അവാദിയുടെ നിർദേശ പ്രകാരമാണ് നടപടി. പൊതുമരാമത്ത് മന്ത്രാലയത്തിന്റെയും ഫത്വ-നിയമവിഭാഗത്തിന്റെയും അംഗീകാരത്തോടെ പുറത്തിറക്കിയ മന്ത്രിതല തീരുമാനം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചു.
സ്കൂൾ അന്തരീക്ഷം ആരോഗ്യപരമായതും സുരക്ഷിതവുമായതും ആക്കുന്നതിന്റെ ഭാഗമായി ജനറൽ അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷനും ആരോഗ്യ-വിദ്യാഭ്യാസ മന്ത്രാലയങ്ങളും സംയുക്തമായാണ് ചട്ടങ്ങൾ രൂപപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

