കഫേകളിലും സലൂണിലും പരിശോധന: 14 പേർ അറസ്റ്റിൽ
text_fieldsകുവൈത്ത് സിറ്റി: വിവിധ ഗവർണറേറ്റുകളിലെ കഫെകളിലും സലൂണുകളിലും ഹെൽത്ത് ക്ലബുക ളിലും മുനിസിപ്പാലിറ്റി പരിശോധന തുടരുന്നു. തിങ്കളാഴ്ച നടത്തിയ പരിശോധനയിൽ 14 പേരെ അറസ്റ്റ് ചെയ്തു. കോവിഡ് 19 പശ്ചാത്തലത്തിൽ ആരോഗ്യമന്ത്രാലയം മുന്നോട്ടുവെക്കുന്ന നിർദേശങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കാനാണ് നിരന്തര പരിശോധന നടത്തിവരുന്നത്.
കാപിറ്റല്‍ ഗവര്‍ണറേറ്റിലെ കഫേകള്‍ കേന്ദ്രീകരിച്ചു തിങ്കളാഴ്ച മുനിസിപ്പാലിറ്റി പരിശോധന നടത്തി.
11 നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. ആരോഗ്യമന്ത്രാലയം മുന്നോട്ടുവെക്കുന്ന നിർദേശങ്ങള്‍ പാലിക്കാത്ത കഫേകള്‍ക്കാണ് മുനിസിപ്പാലിറ്റി പിഴ ചുമത്തിയത്. മാസ്ക് ധരിക്കണമെന്നും ശുചിത്വം പാലിക്കണമെന്നുമാണ് പ്രധാന നിർദേശം.
