ശീഷ വിലക്കിനെതിരെ വീണ്ടും പ്രതിഷേധവുമായി കഫെ ഉടമകൾ
text_fieldsകുവൈത്ത് സിറ്റി: ശീഷ വിലക്കിനെതിരെ വീണ്ടും കഫെ, കോഫി ഷോപ്പ് ഉടമകളുടെ രണ്ടാമത്തെ പ്രതിഷേധം. കുവൈത്തിൽ ഒരു മാസത്തിനിടെ രണ്ടാമത്തെ പ്രതിഷേധമാണിത്. കഴിഞ്ഞ ആഗസ്റ്റിൽ കഫെകൾ തുറക്കാൻ അനുവദിച്ചെങ്കിലും ശീഷ (ഹുക്ക) അനുമതി നൽകിയിരുന്നില്ല. ഏഴുമാസമാസമായി ശീഷ അടഞ്ഞുകിടക്കുകയാണ്. വൻ വ്യാപാര നഷ്ടമാണ് ഉണ്ടാക്കിയതെന്നും കഫെകളിലെ ഉപഭോക്താക്കളെ ഏറെ ആകർഷിച്ചിരുന്നത് ശീഷ ആയിരുന്നുവെന്നും പ്രതിഷേധക്കാർ പറഞ്ഞു.
5000ത്തോളം കഫെകൾ രാജ്യത്ത് ഉണ്ടെന്നാണ് കണക്ക്. ആരോഗ്യ മന്ത്രാലയ ആസ്ഥാനത്തിന് മുന്നിൽ നടന്ന പ്രതിഷേധം പൊലീസ് പിരിച്ചയച്ചു. അടച്ചിട്ടിരിക്കുകയാണെങ്കിലും വാടക കൊടുക്കേണ്ടി വരുന്നതായി സമരക്കാരുടെ പ്രതിനിധി നവാഫ് അൽ ഫസീഹ് പറഞ്ഞു. തൊഴിലാളികൾക്ക്ശമ്പളം കൊടുക്കേണ്ടിയും വരുന്നു. ഇൗ മേഖലയിലെ നിരവധി തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെട്ടു.

