Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ട്രാൻസ്‌ഫോർമറിന്റെ പൂട്ട് തകർത്ത് കേബിളുകൾ മോഷ്ടിച്ചു

text_fields
bookmark_border
കവർന്നത് 2,940 ദീനാർ വിലയുള്ള 12 കേബിളുകൾ
ട്രാൻസ്‌ഫോർമറിന്റെ പൂട്ട് തകർത്ത് കേബിളുകൾ മോഷ്ടിച്ചു
cancel

കുവൈത്ത് സിറ്റി: ഖൈതാനിൽ ഇലക്ട്രിക്കൽ ട്രാൻസ്‌ഫോർമറിന്റെ പൂട്ട് തകർത്ത് കേബിളുകൾ മോഷ്ടിച്ചു. ഏകദേശം 2,940 ദീനാർ വിലമതിക്കുന്ന 12 ഇലക്ട്രിക്കൽ കേബിളുകളാണ് അജ്ഞാതൻ കവർന്നത്.

സുരക്ഷാ അധികൃതർ അന്വേഷണം ആരംഭിച്ചു. വൈദ്യുതി-ജല-പുനരുപയോഗ ഊർജ്ജ മന്ത്രാലയം ജീവനക്കാരുടെ പരിശോധനയിൽ പൂട്ട് തകർത്തതായി കണ്ടെത്തിയതോടെയാണ് കേബിൾ മോഷണ വിവരം പുറത്തറിഞ്ഞത്.

സംഭവത്തിൽ കേസെടുത്ത് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. വിരലടയാളങ്ങളും മറ്റ് തെളിവുകളും ശേഖരിക്കുന്നതിനായി ക്രിമിനൽ അന്വേഷണ ഉദ്യോഗസ്ഥർ സഥലത്തെത്തി. പ്രതിയെ പിടികൂടുന്നതിനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Cables stolen after breaking the lock of a transformer
Next Story