Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്ത്...

കുവൈത്ത് തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ രൂ​പ​വ​ത്ക​ര​ണം: ക​ര​ട് നി​യ​മം ഇ​ന്ന് ദേ​ശീ​യ അ​സം​ബ്ലി​യി​ൽ

text_fields
bookmark_border
കുവൈത്ത് തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ രൂ​പ​വ​ത്ക​ര​ണം: ക​ര​ട് നി​യ​മം ഇ​ന്ന് ദേ​ശീ​യ അ​സം​ബ്ലി​യി​ൽ
cancel

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ളും ന​ട​ത്തി​പ്പും കൈ​കാ​ര്യം ചെ​യ്യാ​നാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ രൂ​പ​വ​ത്ക​രി​ക്കു​ന്നു. സ്വ​ത​ന്ത്ര​വും നീ​തി​യു​ക്ത​വും സു​താ​ര്യ​വു​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​റ​പ്പു​വ​രു​ത്ത​ലും അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ളും കൈ​കാ​ര്യം ചെ​യ്യു​ന്ന​താ​കും പ്ര​ത്യേ​ക ബോ​ഡി.

സ്വ​ത​ന്ത്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ രൂ​പ​വ​ത്ക​രി​ക്കു​ന്ന​തി​നു​ള്ള ക​ര​ട് നി​യ​മം ഞാ​യ​റാ​ഴ്ച ദേ​ശീ​യ അ​സം​ബ്ലി​യി​ൽ അ​വ​ത​രി​പ്പി​ക്കു​മെ​ന്ന് സ​ർ​ക്കാ​ർ ക​മ്യൂ​ണി​ക്കേ​ഷ​ൻ സെ​ന്റ​ർ വ്യ​ക്ത​മാ​ക്കി. സ​ർ​ക്കാ​ർ-​പാ​ർ​ല​മെ​ന്റ​റി ഏ​കോ​പ​ന സ​മി​തി​യി​ലെ സ​ഹ​ക​ര​ണ​ത്തി​നും ധാ​ര​ണ​ക്കും അ​നു​സൃ​ത​മാ​യാ​ണ് ക​ര​ട് നി​യ​മം രൂ​പ​പ്പെ​ടു​ത്തി​യ​തെ​ന്നും സെ​ന്റ​ർ ട്വീ​റ്റ് ചെ​യ്തു.

ദേ​ശീ​യ അ​സം​ബ്ലി​യി​ലെ അം​ഗ​ങ്ങ​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ്, ഉ​ന്ന​ത തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​നു​ള്ള ദേ​ശീ​യ ബോ​ഡി രൂ​പ​വ​ത്ക​ര​ണം എ​ന്നി​വ സം​ബ​ന്ധി​ച്ച നി​ർ​ദേ​ശ​ങ്ങ​ളും നി​ബ​ന്ധ​ന​ക​ളും ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ണ് ക​ര​ട് നി​യ​മം. ഞാ​യ​റാ​ഴ്ച ചേ​രു​ന്ന ദേ​ശീ​യ അ​സം​ബ്ലി ഇ​ത് ച​ർ​ച്ച​ചെ​യ്യു​ക​യും എം.​പി​മാ​രു​ടെ അ​ഭി​പ്രാ​യ​ങ്ങ​ൾ കേ​ൾ​ക്കു​ക​യും ചെ​യ്യും. ദേ​ശീ​യ അ​സം​ബ്ലി​യു​ടെ അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന​മു​റ​ക്ക് നി​യ​മം പ്രാ​വ​ർ​ത്തി​ക​മാ​കു​ക​യും ക​മീ​ഷ​ൻ രൂ​പ​വ​ത്ക​ര​ണ​ത്തി​ലേ​ക്ക് നീ​ങ്ങു​ക​യും ചെ​യ്യും. ക​മീ​ഷ​നി​ൽ സി​വി​ൽ സൊ​സൈ​റ്റി, ജു​ഡീ​ഷ്യ​ൽ, ലെ​ജി​സ്ലേ​റ്റി​വ്, എ​ക്സി​ക്യൂ​ട്ടി​വ് അ​തോ​റി​റ്റി​ക​ളി​ൽ​നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ ഉ​ൾ​പ്പെ​ടു​മെ​ന്നാ​ണ് സൂ​ച​ന.

മു​ൻ അ​സം​ബ്ലി​യി​ൽ ക​ര​ട് നി​യ​മ​ത്തി​ന്റെ നി​യ​മ​സാ​ധു​ത ദേ​ശീ​യ അ​സം​ബ്ലി നി​യ​മ​നി​ർ​മാ​ണ സ​മി​തി ച​ർ​ച്ച ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ, പി​റ​കെ ദേ​ശീ​യ അ​സം​ബ്ലി പി​രി​ച്ചു​വി​ട​ലും തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു.

ക​മീ​ഷ​ൻ രൂ​പ​വ​ത്ക​രി​ക്കു​ന്ന​തോ​ടെ സ്വ​ത​ന്ത്ര​വും നീ​തി​യു​ക്ത​വു​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​റ​പ്പാ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. സു​താ​ര്യ​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് മേ​ൽ​നോ​ട്ടം വ​ഹി​ക്കാ​ൻ ഉ​ന്ന​ത തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​നെ നി​യ​മി​ക്ക​ണ​മെ​ന്ന് മു​ൻ സ്പീ​ക്ക​ർ മ​ർ​സൂ​ഖ് അ​ൽ ഗാ​നം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwaitelectoral commission
News Summary - Cabinet to present election draft law to National Assembly
Next Story