ഡ്രോൺ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തി മന്ത്രിസഭ
text_fieldsപ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അസ്സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന
കുവൈത്ത് മന്ത്രിസഭ യോഗം
കുവൈത്ത് സിറ്റി: കുവൈത്തിൽ ഡ്രോണുകൾ, ആളില്ലാ വിമാനങ്ങൾ, ചെറിയ സ്പോർട്സ് വിമാനങ്ങൾ തുടങ്ങിയവയുടെ ഉപയോഗവും അനുബന്ധ പ്രവർത്തനങ്ങളും നിയന്ത്രിക്കുന്ന കരടുനിയമത്തിന് മന്ത്രിസഭ അംഗീകാരം നൽകി.
പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അസ്സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗമാണ് കരടുനിയമം അംഗീകരിച്ചത്. അമീർ ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് ഒപ്പുവെക്കുന്നതോടെ നിയമം പ്രാബല്യത്തിലാകും.
മേഖലയിലെ സംഘർഷ സാഹചര്യത്തിൽ കൂടിയാണ് രാജ്യത്തിന്റെ സുരക്ഷ മുൻനിർത്തി ഡ്രോൺ ഉപയോഗത്തിന് നേരത്തെയുണ്ടായിരുന്ന നിയന്ത്രണങ്ങൾ കുറേക്കൂടി കർശനമാക്കി നിയമനിർമാണം നടത്തുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

