Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസി.​എ.​എ​:...

സി.​എ.​എ​: പു​റ​ത്തുവ​രു​ന്ന​ത് ആ​ർ.​എ​സ്.​എ​സ് അ​ജ​ണ്ട -ഐ.​എം.​സി.​സി

text_fields
bookmark_border
caa
cancel

കു​വൈ​ത്ത് സി​റ്റി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ​ടി​വാ​തി​ൽ​ക്ക​ൽ എ​ത്തി​നി​ൽ​ക്കെ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​ന്റെ ച​ട്ട​ങ്ങ​ൾ വി​ജ്ഞാ​പ​നം ചെ​യ്ത​ത് ആ​ർ.​എ​സ്.​എ​സ് തു​ട​ർ​ന്നു വ​രു​ന്ന ഫാ​സി​സ്റ്റ് അ​ജ​ണ്ട​ക​ളു​ടെ ഭാ​ഗ​മാ​യാ​ണെ​ന്ന് ഐ.​എം.​സി.​സി കു​വൈ​ത്ത് ക​മ്മി​റ്റി. മ​തം പൗ​ര​ത്വ​ത്തി​ന്റെ മാ​ന​ദ​ണ്ഡ​മാ​ക്കു​ന്ന​ത് ജ​ന​ങ്ങ​ളെ വ​ർ​ഗീ​യ​മാ​യി വി​ഭ​ജി​ക്കാ​നു​ള്ള ആ​സൂ​ത്രി​ത നീ​ക്ക​മാ​ണ്. സാ​മു​ദാ​യി​ക സ്പ​ർ​ധ സൃ​ഷ്ടി​ച്ചും വ​ർ​ഗീ​യ വി​കാ​രം ഇ​ള​ക്കി​വി​ട്ടും ജ​ന​ത​യെ ഭി​ന്നി​പ്പി​ച്ച് അ​ധി​കാ​ര​ത്തി​ലെ​ത്താ​നു​ള്ള നീ​ക്ക​മാ​യാ​ണ് ഇ​തി​നെ കാ​ണേ​ണ്ട​ത്.

തു​ല്യാ​വ​കാ​ശ​മാ​ണ് ഭ​ര​ണ​ഘ​ട​ന വി​ഭാ​വ​ന ചെ​യ്യു​ന്ന​ത്. ഭ​ര​ണ​ഘ​ട​ന ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന അ​ടി​സ്ഥാ​ന ത​ത്വ​ങ്ങ​ളെ കാ​റ്റി​ൽ പ​റ​ത്തി ഈ ​വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ച​ത് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല. ഇ​തി​നെ​തി​രെ വ്യാ​പ​ക ചെ​റു​ത്തു നി​ൽ​പ്പ് ഉ​യ​ർ​ന്നു വ​ര​ണ​മെ​ന്നും ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്റ് ഹ​മീ​ദ് മ​ധൂ​ർ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം ജി.​സി.​സി ര​ക്ഷാ​ധി​കാ​രി സ​ത്താ​ർ കു​ന്നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. റ​മ​ദാ​ൻ റി​ലീ​ഫ് പ്ര​വ​ർ​ത്ത​നം സ​ജീ​വ​മാ​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.

ഉ​മ്മ​ർ ഇ.​എ​ൽ, ഇ​ൽ​യാ​സ് ചി​ത്താ​രി, ഹ​ക്കീം എ​രോ​ൽ, റ​ഷീ​ദ് ഉ​പ്പ​ള, റ​ഷീ​ദ് ക​ണ്ണൂ​ർ, അ​ഷ്റ​ഫ് ചാ​പ്പ​യി​ൽ, സ​ഫാ​ജ് പ​ട​ന്ന​ക്കാ​ട്, മു​നീ​ർ തൃ​ക്ക​രി​പ്പൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ​രീ​ഫ് താ​മ​ര​ശ്ശേ​രി സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ അ​ബൂ​ബ​ക്ക​ർ എ.​ആ​ർ ന​ഗ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RSS agendaCitizenship Amendment ActI.M.C.C
News Summary - CAA: Coming out RSS agenda -I.M.C.C
Next Story