Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightആ​ശ​യ​ങ്ങ​ളും...

ആ​ശ​യ​ങ്ങ​ളും ആ​വ​ശ്യ​ങ്ങ​ളും അ​റി​യി​ച്ച് ഐ.​ബി.​പി.​സി ‘പ്ര​വാ​സി ദി​വ​സ്’ ക​ൺ​വെ​ൻ​ഷ​നിൽ

text_fields
bookmark_border
ആ​ശ​യ​ങ്ങ​ളും ആ​വ​ശ്യ​ങ്ങ​ളും അ​റി​യി​ച്ച്   ഐ.​ബി.​പി.​സി ‘പ്ര​വാ​സി ദി​വ​സ്’ ക​ൺ​വെ​ൻ​ഷ​നിൽ
cancel
camera_alt

ഐ.​ബി.​പി.​സി അം​ഗ​ങ്ങ​ൾ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​നൊ​പ്പം

കു​വൈ​ത്ത് സി​റ്റി: മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ന്ദോ​റി​ല്‍ ന​ട​ന്ന ‘പ്ര​വാ​സി ദി​വ​സ്- 2023’ ക​ൺ​വെ​ൻ​ഷ​നി​ൽ ഇ​ന്ത്യ​ൻ ബി​സി​ന​സ് ആ​ൻ​ഡ് പ്ര​ഫ​ഷ​ന​ൽ കൗ​ൺ​സി​ൽ (ഐ.​ബി.​പി.​സി) കു​വൈ​ത്ത് പ്ര​തി​നി​ധി സം​ഘം പ​​ങ്കെ​ടു​ത്തു. ചെ​യ​ര്‍മാ​ന്‍ ഗു​ര്‍വീ​ന്ദ​ര്‍ സി​ങ് ലാം​ബ, വൈ​സ് ചെ​യ​ര്‍മാ​ന്‍ കൈ​സ​ര്‍ ടി. ​ഷാ​ക്കി​ര്‍, സെ​ക്ര​ട്ട​റി സോ​ളി മാ​ത്യു, ജോ. ​സെ​ക്ര​ട്ട​റി കെ.​പി. സു​രേ​ഷ്, ട്ര​ഷ​റ​ര്‍ സു​നി​ത് അ​റോ​റ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​വൈ​ത്തി​ല്‍ നി​ന്നു​ള്ള 65 അം​ഗ സം​ഘം പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ച്ചു.

പ്ര​വാ​സി ദി​വ​സ്- 2023 ക​ൺ​വെ​ൻ​ഷ​നി​ൽ ഐ.​ബി.​പി.​സി

അം​ഗ​ങ്ങ​ൾ

കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യും നൈ​പു​ണ്യ വി​ക​സ​ന മ​ന്ത്രി​യു​മാ​യ ധ​ർ​മേ​​ന്ദ്ര പ്ര​ധാ​ന്‍, വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍ എ​ന്നി​വ​രു​മാ​യി സം​ഘം പ്ര​ത്യേ​ക കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ത​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ളും പ്ര​ശ്ന​ങ്ങ​ളും അം​ഗ​ങ്ങ​ൾ മ​ന്ത്രി​മാ​രു​ടെ ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​ന്നു. ഇ​ന്ത്യ​യി​ലേ​ക്കു​ള്ള നി​ക്ഷേ​പം, ഇ​ന്ത്യ​യി​ൽ​നി​ന്ന് കു​വൈ​ത്തി​ലേ​ക്കു​ള്ള ക​യ​റ്റു​മ​തി എ​ന്നി​വ​യി​ലും ഇ​ന്ത്യ-​കു​വൈ​ത്ത് ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും ഐ.​ബി.​പി.​സി​യു​ടെ പി​ന്തു​ണ ഉ​റ​പ്പു ന​ൽ​കി. കു​വൈ​ത്തും ഇ​ന്ത്യ​യും ത​മ്മി​ലു​ള്ള വ്യാ​പാ​ര- വി​ക​സ​ന മേ​ഖ​ല​യി​ലെ ഉ​യ​ര്‍ച്ച​യി​ല്‍ കേ​ന്ദ്ര സ​ർ​ക്കാ​റി​ന് അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ധ​ർ​മേ​ന്ദ്ര പ്ര​ധാ​ന്‍ വ്യ​ക്ത​മാ​ക്കി. ഇ​ന്ത്യ​ക്കാ​ര്‍ നേ​രി​ടു​ന്ന പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കു​വൈ​ത്തി​ൽ ‘നീ​റ്റ്’ ന​ട​ത്താ​ന്‍ അ​വ​സ​രം ല​ഭി​ച്ച​തു കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ ഒ​പ്പ​മു​ണ്ടെ​ന്ന​തി​ന്റെ ഉ​ദാ​ഹ​ര​ണ​മാ​ണെ​ന്നും പ്ര​ധാ​ന്‍ ചൂ​ണ്ടി​ക്കാ​ട്ടി.

പ്ര​വാ​സി ദി​വ​സ് യാ​ത്ര​ക്കു​ള്ള മാ​ര്‍ഗ​നി​ര്‍ദേ​ശ​ത്തി​നും പി​ന്തു​ണ​ക്കും കു​വൈ​ത്തി​ലെ ഇ​ന്ത്യ​ന്‍ സ്ഥാ​ന​പ​തി ഡോ. ​ആ​ദ​ര്‍ശ് സ്വൈ​ക​യോ​ട് ഐ.​ബി.​പി.​സി ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. ഐ.​സി.​എ​സ്.​ജി ചെ​യ​ര്‍മാ​ന്‍ രാ​ജ്പാ​ല്‍ ത്യാ​ഗി, ബി.​പി.​പി കു​വൈ​ത്ത് പ്ര​സി​ഡ​ന്റ് ബി​നോ​യ് സെ​ബാ​സ്റ്റ്യ​ന്‍, രാ​ജ​സ്ഥാ​നി ദ​ർ​പ്പ​ണ്‍ പ്ര​സി​ഡ​ന്റ് ധ​ന​പാ​ല്‍ പ​ഞ്ചാ​ല്‍ എ​ന്നി​വ​രും മ​ന്ത്രി​ത​ല യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. പ്ര​വാ​സി ഭാ​ര​തീ​യ ദി​വ​സി​ന്റെ ഭാ​ഗ​മാ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​മാ​ണ് യോ​ഗം സം​ഘ​ടി​പ്പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ConventionIBPCPravasi Divas
News Summary - By identifying ideas and needs At IBPC 'Pravasi Divas' Convention
Next Story