കുവൈത്തിലെ വ്യവസായിയും മുൻ മന്ത്രിയുമായ യൂസുഫ് മുഹമ്മദ് നിസ്ഫ് അന്തരിച്ചു
text_fieldsയൂസുഫ് മുഹമ്മദ് നിസ്ഫ്
കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനും മുൻ സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രിയുമായ യൂസുഫ് മുഹമ്മദ് നിസ്ഫ് (91) അന്തരിച്ചു. കുവൈത്തിലെ പ്രമുഖ പത്രമായ അൽ ഖബസിന്റെ സ്ഥാപകരിലൊരാളായ അദ്ദേഹം 2019 ജൂൺ മുതൽ 2024 മേയ് വരെ സ്ഥാപനത്തിന്റെ ചെയർമാനായിരുന്നു.
1985 മാർച്ച് മൂന്നിന് കുവൈത്തിലെ തൊഴിൽ, സാമൂഹിക ക്ഷേമ മന്ത്രിയായി ചുമതലയേറ്റെങ്കിലും 11 ദിവസമേ അധികാര സ്ഥാനത്ത് തുടർന്നുള്ളൂ. സർക്കാറുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് രാജിവെക്കുകയായിരുന്നു. തുടർന്നും സർക്കാറിന്റെ പല നയനിലപാടുകളിലും അദ്ദേഹത്തിന് സ്വാധീനം ചെലുത്താൻ കഴിഞ്ഞു.
ആയിരക്കണക്കിന് തൊഴിലാളികളുള്ള നിസ്ഫ് ഗ്രൂപ്പിന്റെ വ്യവസായ സാമ്രാജ്യത്തിന്റെ അമരക്കാരനായിരിക്കുമ്പോഴും ശാന്തവും വിനയാന്വിതവുമായ അദ്ദേഹത്തിന്റെ സ്വഭാവ മഹിമ ഏറെ വാഴ്ത്തപ്പെട്ടു. രാജ്യത്തെ മാധ്യമ പഠന സ്ഥാപനങ്ങളുടെ വളർച്ചയിലും യൂസുഫ് മുഹമ്മദ് നിസ്ഫിന്റെ സംഭാവന വലുതാണ്. രാജ്യത്തിനകത്തും പുറത്തും കോടികളുടെ ജീവകാരുണ്യ പ്രവർത്തനങ്ങളാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്നുവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

