കെട്ടിട നിർമാണത്തിന് നിയന്ത്രണങ്ങൾ
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തെ റെസിഡൻഷ്യൽ കെട്ടിടങ്ങളുടെയും ബേസ്മെന്റുകളുടെയും നിർമാണത്തിന് പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് കുവൈത്ത് മുനിസിപ്പാലിറ്റി. നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട 2009ലെ മന്ത്രിതല പ്രമേയം ഭേദഗതി ചെയ്താണ് പുതിയ പ്രമേയം പുറത്തിറക്കിയത്.
പുതിയ നിർദേശങ്ങൾ പ്രകാരം പ്ലോട്ടിന്റെ മുഴുവൻ വിസ്തൃതിയിലും ബേസ്മെന്റുകൾ ഉൾപ്പെടുത്താം. എന്നാൽ ബേസ്മെന്റിൽ 0ണിജ്യ നിർമാണങ്ങൾ പാടില്ല. ഒന്നിലധികം ബേസ്മെന്റുകൾ ഉണ്ടെങ്കിൽ ആദ്യത്തെ ബേസ്മെന്റ് നീന്തൽക്കുളങ്ങൾക്കും വിനോദ ഗെയിമുകൾക്കും വിനിയോഗിക്കാം.വാണിജ്യ ആവശ്യങ്ങൾക്കോ സംഭരണത്തിനോ ബേസ്മെന്റ് ഉപയോഗിക്കാൻ പാടില്ലെന്ന് അധികൃതർ വ്യക്തമാക്കി.വൈദ്യുതി ട്രാൻസ്ഫോർമറുകൾ, ജനറേറ്റർ കൺട്രോൾ റൂമുകൾ എന്നിവ ബേസ്മെന്റിലോ ഗ്രൗണ്ട് ഫ്ലോറിലോ സർവിസ് ഫ്ലോറിലോ ആയിരിക്കണം.
ബേസ്മെന്റിലെ പടികൾ ജനറൽ ഫയർ ഫോഴ്സ് മാനദണ്ഡങ്ങൾ പാലിക്കണം. ബേസ്മെന്റ് ഭാഗം കടകളുമായി ബന്ധിപ്പിക്കുന്നതും നിരോധിച്ചിട്ടുണ്ട്. ഒരു ബേസ്മെന്റ് മാത്രമുള്ള കെട്ടിടങ്ങളിൽ അത് പാർക്കിങ്ങിനായി മാത്രമേ ഉപയോഗിക്കാവൂ. സിവിൽ ഡിഫൻസ് ഡയറക്ടറേറ്റിന്റെ നിർദേശങ്ങൾ അനുസരിച്ച് ബേസ്മെന്റുകൾ ഷെൽട്ടറുകളായും ഉപയോഗിക്കാമെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

