പ്രവാസി ക്ഷേമത്തിൽ പുതുമകളില്ലാത്ത ബജറ്റ് -പ്രവാസി വെൽഫെയർ
text_fieldsകുവൈത്ത് സിറ്റി: കേരള ബജറ്റിൽ പ്രവാസി സമൂഹത്തോട് അവഗണനയെന്ന് പ്രവാസി വെൽഫെയർ കുവൈത്ത്. കേരളത്തിന്റെ സാമ്പത്തിക നട്ടെല്ലായ പ്രവാസികൾക്കായി പുതിയ പദ്ധതികളോ പുനരധിവാസ പാക്കേജുകളോ ബജറ്റിൽ ഇല്ല. സാധാരണക്കാരായ പ്രവാസികളുടെ ജീവിത സുരക്ഷ ഉറപ്പാക്കാൻ പുതിയ പദ്ധതികൾ ആവിഷ്കരിക്കാൻ മടിക്കുന്ന സർക്കാർ, ലോക കേരള സഭ പോലുള്ള പരിപാടികൾക്കായി കോടികൾ ചിലവഴിക്കുന്നത് പ്രതിഷേധാർഹമാണ്.
കേരള പ്രവാസി വെൽഫെയർ ബോർഡിന്റെ പ്രവാസി പെൻഷനിൽ വർധനയുണ്ടായില്ല. 'ഗ്ലോബൽ സ്കൂൾ', 'കേരള കല കേന്ദ്രങ്ങൾ' തുടങ്ങിയ പ്രഖ്യാപനങ്ങൾ ഉണ്ടെങ്കിലും ഇവ സാധാരണക്കാരായ പ്രവാസികളുടെ ജീവിതത്തെ നേരിട്ട് സ്പർശിക്കുന്നതല്ല. മടങ്ങിവരുന്ന സാധാരണക്കാരായ തൊഴിലാളികളുടെ പുനരധിവാസത്തിന് പകരം ആഡംബര പദ്ധതികൾക്കാണ് സർക്കാർ മുൻഗണന നൽകുന്നത്.
പ്രവാസികളെ വെറും വരുമാന മാർഗമായി മാത്രം കാണുന്ന ഇടതുപക്ഷ സർക്കാറിന്റെ നയം തിരുത്തണമെന്നും പ്രവാസി വെൽഫെയർ കുവൈത്ത് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

