Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightയാത്ര മുടങ്ങിയവരെ എയർ...

യാത്ര മുടങ്ങിയവരെ എയർ ഇന്ത്യ നാട്ടിലെത്തിച്ചു

text_fields
bookmark_border
യാത്ര മുടങ്ങിയവരെ എയർ ഇന്ത്യ ബുധനാഴ്ച നാട്ടിലെത്തിച്ചു
cancel

കുവൈത്ത് സിറ്റി: സാങ്കേതിക തകരാർ കാരണം യാത്ര മുടങ്ങിയവരെ എയർ ഇന്ത്യ ബുധനാഴ്ച നാട്ടിലെത്തിച്ചു. ബുധനാഴ്ച രാവിലെ 10 മണിയോടെയാണ് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് യാത്രതിരിച്ചത്. വൈകീട്ട് അഞ്ചുമണിയോടെ കോഴിക്കോട്ടെത്തി.

ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെ കുവൈത്തിൽനിന്ന് കോഴിക്കോട്ടേക്കു പുറപ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസ് സാങ്കേതിക തകരാർ മൂലം അൽപസമയത്തിനുശേഷം തിരിച്ചിറക്കുകയായിരുന്നു. IX 394 ബോയിങ് 738 വിമാനമാണ് പറന്നുയര്‍ന്ന് 10 മിനിറ്റിനുശേഷം കുവൈത്ത് വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയത്. തുടർന്ന് രാത്രിയോടെ യാത്രക്കാരെ ഹോട്ടലിലേക്കു മാറ്റി.

സംഭവത്തിൽ ആദ്യ ഘട്ടത്തിൽ എയർ ഇന്ത്യ ഇടപെട്ട രീതി ശരിയായില്ലെന്നും യാത്രക്കാർ ശക്തമായി പ്രതികരിച്ചതോടെ രാത്രി തങ്ങാൻ റൂമും ഭക്ഷണവും ലഭിച്ചതായും യാത്രക്കാർ അറിയിച്ചു. അടിയന്തരമായി നാട്ടിലേക്കു തിരിച്ച പലരെയും ഒരു ദിവസം യാത്രമുടങ്ങിയത് പ്രയാസത്തിലാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwaitAir India
News Summary - Brought home Air India for those who have canceled their trip
Next Story