ഫഹാഹിൽ ബ്രദേഴ്സ് പിക്നിക്
text_fieldsഫഹാഹിൽ ബ്രദേഴ്സ് ഫുട്ബാൾ ക്ലബ് സംഘടിപ്പിച്ച പിക്നിക്കിൽ പങ്കെടുത്തവർ
കുവൈത്ത് സിറ്റി: ഫഹാഹിൽ ബ്രദേഴ്സ് ഫുട്ബോൾ ക്ലബ് അംഗങ്ങളെയും കുടുംബത്തെയും ഒരുമിപ്പിച്ച് പിക്നിക് നടത്തി. വഫ്ര റിസോർട്ടിൽ രണ്ടു ദിവസങ്ങളിൽ നടന്ന പിക്നിക്കിൽ എൺപതിൽ അധികം ആൾക്കാർ പങ്കെടുത്തു. വടംവലി, വോളിബാൾ, പെനാൽറ്റി ഷൂട്ടൗട്ട്, സ്വിമ്മിങ്, ബിൻകോ, കുട്ടികൾക്കുള്ള മ്യൂസിക്കൽ ഹാറ്റ്, ലക്കി ഫാമിലി എന്നീ വിവിധ ഇനം കലാ കായിക മത്സരങ്ങൾ നടന്നു. പ്രായഭേദെമന്യേ മുഴുവൻ പേരും മത്സരങ്ങളിൽ പങ്കെടുത്തു. കെ.സി. നൗഷാദ് പിക്നിക് ഉദ്ഘാടനം ചെയ്തു. അസ് വദ് അലി കലാപരിപാടികൾക്ക് നേതൃത്വം നൽകി. മത്സര വിജയികൾക്കു സമ്മാനങ്ങളും വിതരണം നടത്തി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

