ലുലു ഹൈപ്പർ മാർക്കറ്റിൽ ബ്രിട്ടീഷ് ഡെയറി പ്രത്യേക പ്രമോഷൻ
text_fieldsലുലു ഹൈപ്പർ മാർക്കറ്റിൽ ബ്രിട്ടീഷ് ഡെയറി പ്രമോഷൻ ബ്രിട്ടീഷ് എംബസി ഡെപ്യൂട്ടി ഹെഡ്
ഓഫ് മിഷൻ സ്റ്റുവർട്ട് സമ്മേഴ്സ് ഉദ്ഘാടനം ചെയ്യുന്നു
പ്രമോഷന്റെ ഭാഗമായി ഒരുക്കിയ സ്റ്റാൾ
കുവൈത്ത് സിറ്റി: ബ്രിട്ടീഷ് ഡെയറി ഉൽപന്നങ്ങളുടെ മികച്ച ശേഖരവുമായി ലുലു ഹൈപ്പർമാർക്കറ്റിൽ പ്രത്യേക പ്രമോഷൻ. യു.കെയിലെ കൃഷി, ഹോർട്ടികൾച്ചർ വികസന ബോർഡ് (എ.എച്ച്.ഡി.ബി), ബിസിനസ്, വ്യാപാര വകുപ്പ് (ഡി.ബി.ടി) എന്നിവയുമായി സഹകരിച്ച് ആരംഭിച്ച പ്രത്യേക ബ്രിട്ടീഷ് ഡയറി പ്രമോഷനിലൂടെ ബ്രിട്ടന്റെ തനത് രുചി ആസ്വദിക്കാം.
ഖുറൈൻ ലുലു ഹൈപ്പർ മാർക്കറ്റിൽ പ്രമോഷൻ കുവൈത്തിലെ ബ്രിട്ടീഷ് എംബസി ഡെപ്യൂട്ടി ഹെഡ് ഓഫ് മിഷൻ സ്റ്റുവർട്ട് സമ്മേഴ്സ് ഉദ്ഘാടനം ചെയ്തു. ബ്രിട്ടീഷ് എംബസി, ലുലു കുവൈത്ത്, എ.എച്ച്.ഡി.ബി മിഡിൽ ഈസ്റ്റ് പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു.
ജനുവരി 20 വരെ തുടരുന്ന പ്രമോഷൻ തുടരും. ഖുറൈൻ, എഗൈല, സബാഹിയ, സാൽമിയ, അൽ റായ് എന്നിവയുൾപ്പെടെയുള്ള കുവൈത്തിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ ഉപഭോക്താക്കൾക്ക് ഉയർന്ന നിലവാരമുള്ള ബ്രിട്ടീഷ് പാലുൽപന്നങ്ങളുടെ വൈവിധ്യമാർന്ന അനുഭവം ആസ്വദിക്കാം. രുചികരമായ ചീസുകൾ, തൈര്, മറ്റ് പാലുൽപന്നങ്ങൾ തുടങ്ങി 13 പ്രശസ്ത ബ്രിട്ടീഷ് ബ്രാൻഡുകളിൽ നിന്നുള്ള ഉൽപന്നങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്.
പാരമ്പര്യരീതികൾ, ഉയർന്ന മൃഗക്ഷേമ മാനദണ്ഡങ്ങൾ, ഗുണനിലവാരമുള്ള ചേരുവകൾ എന്നിവ ഉപയോഗിച്ച് നിർമിച്ച ബ്രിട്ടീഷ് പാലുൽപന്നങ്ങൾ മികച്ച രുചിയും ഗുണമേന്മയും കാരണം ലോകമെമ്പാടും പ്രിയപ്പെട്ടതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

