ഇഖാമ കാലാവധി കഴിഞ്ഞ 350 അധ്യാപകരെ തിരിച്ചുകൊണ്ടുവരുന്നു
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ വിസ കാലാവധി കഴിഞ്ഞ 350 അധ്യാപകരെ രാജ്യത്തേക്ക് വരാൻ അനുവദിക്കും. അവധിക്ക് നാട്ടിൽപോയി വിസ കാലവധി കഴിഞ്ഞവർക്കാണ് പ്രത്യേക ഇളവ് നൽകുന്നത്. വിദ്യാഭ്യാസ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും ഏകോപിച്ച് ഇതുസംബന്ധിച്ച നടപടിക്രമങ്ങൾ പൂർത്തിയാക്കും. ഇവരുടെ പട്ടിക വിദ്യാഭ്യാസ മന്ത്രാലയം തയാറാക്കിയിട്ടുണ്ട്.
രാജ്യത്ത് സ്പെഷലിസ്റ്റ് വിഷയങ്ങളിൽ അധ്യാപക ക്ഷാമം നേരിടുന്ന പശ്ചാത്തലത്തിലാണ് അധികൃതർ ഇത്തരമൊരു ഇളവിന് നിർബന്ധിതരാവുന്നത്. മാത്സ്, കെമിസ്ട്രി, ഇംഗ്ലീഷ്, സംഗീതം, കായികം വിഷയങ്ങളിലെ വിദഗ്ധ അധ്യാപകർക്കാണ് ഇളവ് നൽകുന്നത്. കൂടുതൽ അധ്യാപകർക്ക് പിന്നീട് അനുമതി നൽകും. മറ്റു തൊഴിൽ വിസകളിൽ അവധിക്ക് പോയി നാട്ടിൽ കുടുങ്ങിയവർ വിസ കാലാവധി കഴിയുന്നതിന് മുമ്പ് ഏതുവിധേനയും തിരിച്ചുവരേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
