Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightബ്രാ​ൻ​ഡ​ഡ്...

ബ്രാ​ൻ​ഡ​ഡ് വ​സ്ത്ര​ങ്ങ​ളെ​ന്ന വ്യാ​ജേ​ന വി​ൽ​പ​ന​ക്കു​വെ​ച്ച വ​സ്ത്ര​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു

text_fields
bookmark_border
ബ്രാ​ൻ​ഡ​ഡ് വ​സ്ത്ര​ങ്ങ​ളെ​ന്ന വ്യാ​ജേ​ന വി​ൽ​പ​ന​ക്കു​വെ​ച്ച വ​സ്ത്ര​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു
cancel
camera_alt???????????????? ????????????????? ?????? ?????????????
കു​വൈ​ത്ത് സി​റ്റി: വാ​ണി​ജ്യ നി​യ​ന്ത്ര​ണ സം​ര​ക്ഷ​ണ വ​കു​പ്പി​​െൻറ നേ​തൃ​ത്വ​ത്തി​ല്‍ ഹ​വ​ല്ലി​യി​ലെ വ​സ ്ത്രാ​ല​യം കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 10,000ത്തോ​ളം വ്യാ​ജ ടി-​ഷ​ര്‍ട്ടു​ക​ളും കാ​യി​ക വ​സ്ത്ര​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു. അ​ന്താ​രാ​ഷ്​​ട്ര ബ്രാ​ൻ​ഡ​ഡ് ക​മ്പ​നി​ക​ളു​ടെ എം​ബ്ലം പ​തി​ക്കാ​ന്‍ ത​യാ​റാ​ക്കി​വെ​ച്ച ടീ-​ഷ​ര്‍ട്ടു​ക​ളും എം​ബ്ലം പ്രി​ൻ​റ് ചെ​യ്ത ടി-​ഷ​ര്‍ട്ടു​ക​ളു​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ഹ​വ​ല്ലി​യി​ലെ ഒ​രു വെ​യ​ര്‍ഹൗ​സി​ല്‍നി​ന്നാ​ണ് ഇ​ത്ത​രം ടി-​ഷ​ര്‍ട്ടു​ക​ള്‍ പി​ടി​ച്ചെ​ടു​ത്ത​ത്. പി​ടി​ച്ചെ​ടു​ത്ത ടി-​ഷ​ര്‍ട്ടു​ക​ളി​ല്‍ കാ​യി​ക വ​സ്ത്ര​ങ്ങ​ള്‍ മാ​ത്രം 10,000ത്തി​ലേ​റെ​യു​ണ്ടെ​ന്ന്​ വാ​ണി​ജ്യ വ്യ​വ​സാ​യ വ​കു​പ്പ്​ അ​ധി​കൃ​ത​ര്‍ വാ​ർ​ത്ത​കു​റി​പ്പി​ല്‍ അ​റി​യി​ച്ചു. ഹ​വ​ല്ലി​യി​ലെ ചി​ല ഭാ​ഗ​ങ്ങ​ളി​ലെ ക​ട​ക​ളി​ല്‍ ഇ​ത്ത​രം വ്യാ​ജ​മാ​യി പ്ര​ൻ​റ് ചെ​യ്ത ടി-​ഷ​ര്‍ട്ടു​ക​ള്‍ വി​ല്‍പ​ന​ക്കു​വെ​ച്ച​തി​നെ തു​ട​ര്‍ന്നാ​ണ് വ്യ​വ​സാ​യ മ​ന്ത്രാ​ല​യ​ത്തി​െൻറ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യ​ത്. ഇ​ത്ത​രം വ്യാ​ജ വ​സ്ത്ര​ങ്ങ​ള്‍ പ്രി​ൻ​റ് ചെ​യ്യു​ന്ന മെ​ഷീ​നു​ക​ളും ഉ​പ​ക​ര​ണ​ങ്ങ​ളും സം​ഘം പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ള്‍ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളെ​ടു​ക്കു​മെ​ന്നും അ​ന്താ​രാ​ഷ്​​ട്ര നി​ല​വാ​ര​മു​ള്ള ബ്രാ​ൻ​ഡ​ഡ് ക​മ്പ​നി​ക​ളു​ടെ സ​ല്‍പേ​രി​ന്​ ക​ള​ങ്കം വ​രു​ത്തു​ന്ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ളാ​ണി​തെ​ന്നും മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsbranded dress
News Summary - branded dress-kuwait-gulf news
Next Story