രണ്ടിടത്ത് വീട്ടിൽ തീപിടിച്ചു
text_fieldsജലീബിൽ വീട്ടിലുണ്ടായ തീപിടിത്തം
കുവൈത്ത് സിറ്റി: ജലീബിൽ വീടിന് തീപിടിച്ച് വൻ നാശനഷ്ടം. അപകടത്തിൽ വീട്ടുപകരണങ്ങൾ നശിച്ചു. അഗ്നിശമന സേന ഉടൻ സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു. അപകടത്തിൽ ആർക്കും കാര്യമായ പരിക്കുകളില്ലെന്നും അറിയിച്ചു. മറ്റൊരു സംഭവത്തിൽ സബാഹിയ മേഖലയിലെ വീടിന് തീപിടിച്ചത് അഗ്നിശമന സേനാംഗങ്ങൾ നിയന്ത്രിച്ചു.
വീട്ടിലെ മുറിയിലാണ് തീപിടിത്തം ഉണ്ടായത്. ബുധനാഴ്ച ഫിർദൂസിൽ വീടിന്റെ അടുക്കളയിൽ പാചകവാതക ചോർച്ചയുടെ ഫലമായുണ്ടായ സ്ഫോടനത്തിൽ രണ്ടുപേർ പൊള്ളലേറ്റ് മരിച്ചിരുന്നു. അടുക്കളയിൽ പാചകവാതകം ചോർന്ന് തീ പടരുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

