അതിർത്തി ചെക്ക്പോസ്റ്റുകൾ കൂടുതൽ സ്മാർട്ടാകും; ആക്ടിങ് പ്രധാനമന്ത്രി സന്ദർശിച്ചു
text_fieldsആക്ടിങ് പ്രധാനമന്ത്രി ശൈഖ് ഫഹദ് യൂസുഫ് സഉൗദ് അസ്സബാഹും, പൊതുമരാമത്ത് മന്ത്രി ഡോ. നൂറ അൽ മെശാനും സന്ദർശനത്തിൽ
കുവൈത്ത് സിറ്റി: അതിർത്തി ചെക്ക്പോസ്റ്റുകളുടെ അടിസ്ഥാന സൗകര്യ നവീകരണത്തിനും, ജോലികൾ വേഗത്തിലും ഫലപ്രദമാക്കുന്നതിനുമുള്ള പ്രതിജബദ്ധത വ്യക്തമാക്കി സർക്കാർ. ഇതിന്റെ ഭാഗമായി അതിർത്തി ചെകപോസ്റ്റുകളിലെ ക്രമീകരണങ്ങൾ ആക്ടിങ് പ്രധാനമന്ത്രി ശൈഖ് ഫഹദ് യൂസുഫ് സഊദ് അസ്സബാഹും, പൊതുമരാമത്ത് മന്ത്രി ഡോ. നൂറ അൽ മെശാനും സന്ദർശിച്ചു. അബ്ദലി, സാൽമി,നുവൈസീബ് അതിർത്തികളാണ് ഇരുവരും സന്ദർശിച്ചത്.
ചെക്ക്പോസ്റ്റുകളിലെ അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കൽ, നടപടികൾ വേഗത്തിലാക്കൽ, ഉദ്യോഗസ്ഥർക്ക് മികച്ച തൊഴിൽ അന്തരീക്ഷം ഒരുക്കൽ, വാഹന പരിശോധന രീതികൾ എന്നിവ പര്യടനത്തിനിടെ മന്ത്രിമാർ പരിശോധിച്ചതായി ആഭ്യന്തര മന്ത്രാലയം പറഞ്ഞു. പ്രധാന ഗതാഗത മാർഗവും രാജ്യത്തേക്ക് കടന്നുവരുന്നവർക്ക് കുവൈത്തിന്റെ പ്രതിച്ഛായ പ്രതിഫലിപ്പിക്കുന്ന ഇടമാണ് ചെക്ക്പോസ്റ്റുകളെന്ന് ആക്ടിങ് പ്രധാനമന്ത്രി ശൈഖ് ഫഹദ് യൂസുഫ്
സഊദ് അസ്സബാഹ് പറഞ്ഞു. ചെക്ക്പോസ്റ്റുകളിൽ ഉയർന്ന സാങ്കേതികവിദ്യയും വേഗവും, സുരക്ഷയും ഏർപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും സൂചിപ്പിച്ചു. പരിശോധന, കസ്റ്റംസ് ഇടപാടുകൾ എന്നിവ വേഗത്തിലാക്കുക, അതിർത്തി സുരക്ഷ വർധിപ്പിക്കുക എന്നിവയാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

