Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right...

അപ്പോയൻറ്​മെൻറില്ലാതെയും ബൂസ്​റ്റർ ഡോസ് കുത്തിവെപ്പെടുക്കാം

text_fields
bookmark_border
അപ്പോയൻറ്​മെൻറില്ലാതെയും ബൂസ്​റ്റർ ഡോസ് കുത്തിവെപ്പെടുക്കാം
cancel

കുവൈത്ത്​ സിറ്റി: കുവൈത്തിൽ കോവിഡിനെതിരെയുള്ള ബൂസ്​റ്റർ ഡോസ് വാക്സിനെടുക്കാൻ മുൻകൂർ അപ്പോയൻറ്​മെൻറ്​ ആവശ്യമില്ല. രണ്ടാം ഡോസ് എടുത്ത്​ ആറുമാസം പൂർത്തിയാക്കിയവർക്ക് വാക്സിനേഷൻ കേന്ദ്രത്തിൽ എത്തി കുത്തിവെപ്പെടുക്കാമെന്നു ആരോഗ്യമന്ത്രാലയം അറിയിച്ചു.കോവിഡ് മഹാമാരിയെ അമർച്ച ചെയ്യാനുള്ള ദേശീയ യജ്ഞത്തി​െൻറ ഭാഗമായാണ് എല്ലാവർക്കും ബൂസ്​റ്റർ ഡോസ് നൽകുന്നതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഓക്സ്ഫോഡ്, ഫൈസർ വാക്സിനുകളുടെ രണ്ടാമത്തെ ഡോസ് എടുത്തു ആറുമാസം പൂർത്തിയാക്കിയവർക്കാണ് ബൂസ്​റ്റർ ഡോസ് നൽകുന്നത്.

മുൻകൂട്ടി രജിസ്​റ്റർ ചെയ്യാതെ മിശ്​രിഫ് ഫെയർ ഗ്രൗണ്ടിലെ പ്രധാന വാക്സിനേഷൻ കേന്ദ്രത്തിൽ ചെന്ന് സ്വദേശികൾക്കും വിദേശികൾക്കും സൗജന്യമായി കുത്തിവെപ്പെടുക്കാം. രണ്ടാം ഡോസ് എടുത്തു ആറുമാസം പൂർത്തിയായിരിക്കണം എന്നതാണ് ഏക നിബന്ധന. നേരത്തെ ബൂസ്​റ്റർ ഡോസ് വിതരണത്തിനായി ആരോഗ്യ മന്ത്രാലയം രജിസ്ട്രേഷൻ ഡ്രൈവ് ആരംഭിച്ചിരുന്നു. പ്രതിരോധശേഷി ശക്തമാക്കാനും കോവിഡി​െൻറ അപകടസാധ്യതയെ ഇല്ലാതാക്കാനും വാക്സിനേഷൻ കോഴ്സ് പൂർത്തിയാക്കിയ എല്ലാവരും ബൂസ്​റ്റർ ഡോസ് സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രാലയം അഭ്യർഥിച്ചു. തുടക്കത്തിൽ മുൻഗണന വിഭാഗത്തിൽ പെട്ട ആരോഗ്യപ്രവർത്തകർ, നിത്യരോഗികൾ 60 വയസ്സിന്​ മുകളിൽ പ്രായമായവർ എന്നിവർക്ക് മാത്രമായിരുന്നു ബൂസ്​റ്റർ ഡോസ് നൽകിയിരുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story