ജാബിർ പാലം സെൻററിൽ നേരിെട്ടത്തി ബൂസ്റ്റർ വാക്സിനെടുക്കാം
text_fieldsകുവൈത്ത് സിറ്റി: ശൈഖ് ജാബിർ പാലത്തിനോട് അനുബന്ധിച്ച വാക്സിനേഷൻ സെൻററിൽ അപ്പോയൻറ്മെൻറ് ഇല്ലാതെ നേരിെട്ടത്തിയാൽ ബൂസ്റ്റർ ഡോസ് വാക്സിൻ സ്വീകരിക്കാം. ഡിസംബർ 27 തിങ്കളാഴ്ച മുതൽ ആണ് ഇൗ സൗകര്യം ഏർപ്പെടുത്തിയത്. ശനിയാഴ്ച ഒഴികെ ദിവസങ്ങളിൽ വൈകീട്ട് നാലുമുതൽ രാത്രി പത്തുവരെ വാക്സിനേഷൻ സെൻറർ പ്രവർത്തിക്കും.
മിശ്രിഫ് ഇൻറർനാഷനൽ ഫെയർ ഗ്രൗണ്ടിലെ വാക്സിനേഷൻ സെൻററിലും അപ്പോയൻറ്മെൻറ് ഇല്ലാതെ എത്തിയാലും കുത്തിവെപ്പ് എടുക്കാമെന്നും മറ്റു കേന്ദ്രങ്ങളിൽ പോകാൻ ആഗ്രഹിക്കുന്നവർ ആരോഗ്യ മന്ത്രാലയത്തിെൻറ വെബ്സൈറ്റ് വഴി അപ്പോയൻറ്മെൻറ് എടുക്കണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ജനുവരി രണ്ട് മുതൽ ബൂസ്റ്റർ ഡോസ് വാക്സിനെടുക്കാത്തവർക്ക് യാത്രാനിയന്ത്രണം ഏർപ്പെടുത്തുന്നുണ്ട്.
രണ്ട് ഡോസ് പൂർത്തിയാക്കി ഒമ്പത് മാസം പിന്നിട്ടവർക്കാണ് ഇത് ബാധകമാവുക. വിവിധ രാജ്യങ്ങളിൽ ഒമിക്രോൺ വൈറസ് വകഭേദം പടരുന്ന സാഹചര്യത്തിലാണ് കുവൈത്ത് ബൂസ്റ്റർ ഡോസ് സംബന്ധിച്ച നയം കടുപ്പിച്ചത്. ബൂസ്റ്റർ ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് ഒമിക്രോണിലെ പ്രതിരോധിക്കാൻ 98 ശതമാനം വരെ സാധ്യതയുണ്ടെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

