‘പുറത്താക്കപ്പെട്ടവരുടെ പുസ്തകം’ നൽകുന്നത് ജീവിതപ്രതീക്ഷകൾ
text_fieldsകുവൈത്ത് സിറ്റി: ആർദ്രമായ വായനാനുഭവത്താൽ ഹൃദയം പൊള്ളിക്കുന്നതാണ് കുവൈത്ത് പ്രവാസി മലയാളിയായ പ്രേമൻ ഇല്ലത്തിെൻറ ‘പുറത്താക്കപ്പെട്ടവരുടെ പുസ്തകം’ എന്ന നോവൽ. വായനക്കാരെ കണ്ണീരണിയിക്കുന്ന ഹൃദയഭേദകമായ ഒരുപാട് രംഗങ്ങൾ കോർത്തിണക്കിക്കൊണ്ടാണ് പ്രേമൻ ഇല്ലത്ത് തെൻറ ആദ്യ നോവൽ എഴുതിയിരിക്കുന്നത്. തലശ്ശേരിക്കടുത്ത് മൊകേരി സ്വദേശിയും ഇപ്പോൾ മുംെബെയിൽ സ്ഥിരതാമസക്കാരനും കുവൈത്ത് പ്രവാസിയുമായ പ്രേമൻ ഇല്ലത്ത് ‘അധിനിവേശകാലത്തെ പ്രണയം’ എന്ന കഥാസമാഹാരത്തിന് ശേഷം പ്രസിദ്ധീകരിച്ച നോവലാണ് പുറത്താക്കപ്പെട്ടവരുടെ പുസ്തകം.
ഫലസ്തീൻ ആണ് പ്രമേയ പശ്ചാത്തലം. ഫലസ്തീൻ പ്രശ്നങ്ങളെ ആധാരമാക്കി മലയാളത്തിൽ എഴുതിയ ആദ്യത്തെ നോവലാണിത്. പിറന്ന മണ്ണിൽനിന്ന് ആട്ടിയോടിക്കപ്പെട്ട ഗസ്സയിലെ കുഞ്ഞുമക്കളുടെയും ആശ്രയമറ്റവരുടെയും വ്യഥയാണ് നോവലിെൻറ ഇതിവൃത്തം. നല്ല ഒഴുക്കുള്ള വായന സമ്മാനിക്കുന്നതോടൊപ്പം ഉള്ളുലക്കുന്ന രാഷ്ട്രീയ യാഥാർഥ്യങ്ങളെ സത്യസന്ധമായി സമീപിച്ചു എന്നതാണ് ഇൗ മലയാള നോവലിനെ ശ്രദ്ധേയമാക്കുന്നത്.
ഇതിലെ കഥയും കഥാപാത്രങ്ങളുമെല്ലാം തികച്ചും സാങ്കൽപികങ്ങളാണ് എന്ന് ഗ്രന്ഥകാരൻ ആമുഖത്തിൽ എഴുതിയിട്ടുണ്ടെങ്കിലും അതിശയോക്തിപരമായോ അവിശ്വസനീയമായോ ഒന്നുംതന്നെ ഇതിലില്ലെന്ന് തോന്നും.
പ്രധാന കാരണം ഫലസ്തീൻ ജനത അനുഭവിച്ച് കൊണ്ടിരിക്കുന്ന കഷ്ടപ്പാടുകളുടെയും ദുരന്തങ്ങളുടെയും നേർചിത്രം നിരന്തരമായി നമ്മൾ കണ്ട് കൊണ്ടിരിക്കുന്നു എന്നത് കൊണ്ടാണിത്. മരണം മൂടിനിൽക്കുന്ന ഫലസ്തീൻ ജീവിതങ്ങളുടെ മനഃസംഘർഷങ്ങൾ സൂക്ഷ്മമായി ചിത്രീകരിക്കുന്നതിൽ നോവലിസ്റ്റ് വിജയിച്ചിട്ടുെണ്ടന്ന് എഴുത്തുകാരായ കെ.ഇ.എൻ. കുഞ്ഞഹമ്മദും കെ.പി. രാമനുണ്ണിയും എം. മുകുന്ദനും സാക്ഷ്യപ്പെടുത്തുന്നു.
‘പുറത്താക്കപ്പെട്ടവരുടെ പുസ്തകം’ അസാധാരണങ്ങളിൽ അസാധാരണമായൊരു പ്രവാസജീവിതത്തിെൻറ സങ്കട സംഗ്രഹം തന്നെയാണെന്ന് കെ.ഇ.എൻ അവതാരികയിൽ പറയുന്നു. എം. മുകുന്ദനാണ് പുസ്തകം പ്രകാശനം ചെയ്തത്. ഫലസ്തീൻ ജനതയുടെ യാതനകളും വേദനകളും
ഹൃദയത്തിൽ തട്ടുന്ന രീതിയിൽ ആവിഷ്കരിക്കാൻ പ്രേമൻ ഇല്ലത്തിന് കഴിഞ്ഞിട്ടുണ്ടെന്ന് എഴുത്തുകാരനായ കെ.പി. രാമനുണ്ണി ഫേസ്ബുക്കിൽ കുറിച്ചു.
എഴുത്തുകാരെൻറ ശക്തി ആർജവവും ആത്മാർഥതയും ഹൃദയ വിശാലതയുമാണെന്ന് പ്രേമൻ ഇല്ലത്ത് തെളിയിച്ചെന്ന് രാമനുണ്ണി അടിവരയിടുേമ്പാൾ അത് രാഷ്ട്രീയ ബോധ്യങ്ങളോട് സ്വീകരിച്ച സത്യസന്ധമായ സമീപനത്തിനുള്ള അംഗീകാരമാവുന്നു.
അധ്യായങ്ങൾക്ക് നൽകിയ ആകർഷകമായ തലക്കെട്ടുകൾ, ആകാംക്ഷാഭരിതമായ ആവിഷ്കരണം, കഥാപാത്രങ്ങളോടൊട്ടി നിൽക്കുന്ന പേരുകൾ എല്ലാം പുറത്താക്കപ്പെട്ടവരുടെ പുസ്തകത്തെ ശ്രദ്ധേയമാക്കിയ ഘടകങ്ങളാണ്. അധിനിവേശം ഇരുൾമൂടിയ ജീവിതങ്ങളുടെ സങ്കടഹരജിയല്ല, കെടുത്തിയാലും തീരാത്തത്ര വിളക്കുകൾ താൻ കൊളുത്തിവെച്ചിട്ടുണ്ടെന്ന ദർവിശ് യാക്കൂബിെൻറ ഉറച്ച വാക്കുകളാണ് ഇൗ സർഗാത്മക ഇടപെടലിെൻറ ബാക്കിപത്രം. ഒടുവിൽ ബാക്കിയാവുന്നത് നല്ല നാളെകളെ കുറിച്ചുള്ള പ്രതീക്ഷകൾ തന്നെയാണ്. കറൻറ് ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വില
140 രൂപ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
