Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവായനക്കാരും പ്രസാധകരും...

വായനക്കാരും പ്രസാധകരും ചേർന്ന്​ പുസ്​തകോത്സവം

text_fields
bookmark_border
വായനക്കാരും പ്രസാധകരും ചേർന്ന്​ പുസ്​തകോത്സവം
cancel

കു​വൈ​ത്ത്​ സി​റ്റി: നാ​ഷ​ന​ൽ കൗ​ൺ​സി​ൽ ഫോ​ർ ക​ൾ​ച്ച​ർ ആ​ർ​ട്​​സ്​ ആ​ൻ​ഡ്​ ലെ​റ്റേ​ഴ്​​സ്​ പു​സ്​​​ത​കോ​ത്സ​വം കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ ര​ണ്ടു​ വ​ർ​ഷ​മാ​യി ന​ട​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ വാ​യ​ന​ക്കാ​രും പ്ര​സാ​ധ​ക​രും മു​ൻ​കൈ​യെ​ടു​ത്ത്​ പു​സ്​​ത​ക​മേ​ള സം​ഘ​ടി​പ്പി​ച്ചു. റൗ​ദ ജ​മാ​ൽ അ​ബ്​​ദു​ൽ നാ​സ​ർ പാ​ർ​ക്കി​ൽ 'ലൈ​ൻ​സ്​ ക​ൾ​ച്ച​റ​ൽ ഫെ​യ​ർ' എ​ന്ന പേ​രി​ൽ ഡി​സം​ബ​ർ ഒ​മ്പ​തു മു​ത​ൽ 18 വ​രെ​യാ​ണ്​ മേ​ള ന​ട​ത്തി​യ​ത്.

നാ​ലു​ യു​വ​തി​ക​ൾ മു​ന്നോ​ട്ടു​വെ​ച്ച ആ​ശ​യം പി​ന്നീ​ട്​ പ്രാ​യോ​ഗി​ക രൂ​പം പ്രാ​പി​ക്കു​ക​യും മ​റ്റു​ള്ള​വ​ർ ഒ​പ്പം ചേ​രു​ക​യു​മാ​യി​രു​ന്നു. ഇ​വ​രു​ടെ പ​ത്തു​ദി​വ​സ​ത്തെ ക​ഠി​നാ​ധ്വാ​നം എ​ടു​ത്തു​പ​റ​യേ​ണ്ട​താ​ണ്. കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ൽ അ​ന്താ​രാ​ഷ്​​ട്ര പ്ര​സാ​ധ​ക​രെ കൊ​ണ്ടു​വ​രാ​ൻ പ്ര​യാ​സ​മാ​യി​രു​ന്ന​തി​നാ​ൽ കു​വൈ​ത്തി പ്ര​സാ​ധ​ക​ർ മാ​ത്ര​മാ​ണ്​ പ​െ​ങ്ക​ടു​ത്ത​തെ​ന്ന്​ സം​ഘാ​ട​ക​രി​ലൊ​രാ​ളാ​യ ഫാ​തി​മ ഹ​മ​ദ്​ പ​റ​ഞ്ഞു. ദി​വ​സ​വും ആ​യി​ര​ത്തോ​ളം പേ​ർ മേ​ള സ​ന്ദ​ർ​ശി​ച്ചു.

വാ​യ​നാ​സ​മൂ​ഹ​ത്തി​ൽ​നി​ന്ന്​ വ​ന്ന ആ​വ​ശ്യ​ത്തോ​ട്​ പ്ര​സാ​ധ​ക​രും ഹൃ​ദ്യ​മാ​യി പ്ര​തി​ക​രി​ച്ച​തോ​ടെ മി​ക​ച്ചൊ​രു സാം​സ്​​കാ​രി​ക ദൗ​ത്യ​ത്തി​നാ​ണ്​ സാ​ക്ഷ്യം വ​ഹി​ച്ച​ത്. പു​സ്​​ത​ക​ങ്ങ​ളും ന​ന്നാ​യി വി​റ്റു​പോ​യെ​ന്ന്​ പ്ര​സാ​ധ​ക​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു. ശി​ൽ​പ​ശാ​ല​ക​ൾ, എ​ഴു​ത്ത്, ഫോ​േ​ട്ടാ​ഗ്ര​ഫി, ചി​ത്ര​ര​ച​ന തു​ട​ങ്ങി​യ​വ​യും അ​നു​ബ​ന്ധ​മാ​യി ന​ട​ന്നു. കു​ട്ടി​ക​ളു​ടെ ക​ഥ​പ​റ​ച്ചി​ൽ, ലേ​ണി​ങ്​ സെൻറ​ർ, ഫ​ൺ സ​യ​ൻ​സ്​ വ​ർ​ക്​​​ഷോ​പ്പ്​ എ​ന്നി​വ​യും ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി. എ​ല്ലാ ദി​വ​സ​വും സം​ഗീ​ത​നി​ശ​യും ഉ​ണ്ടാ​യി​രു​ന്നു. രാ​വി​ലെ പ​ത്തു​മു​ത​ൽ രാ​ത്രി പ​ത്തു​വ​രെ​യാ​ണ്​ സ​ന്ദ​ർ​ശ​ക​രെ സ്വീ​ക​രി​ച്ചി​രു​ന്ന​ത്. 20 പ്ര​സാ​ധ​ക​ർ പ​​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:book festivalpublisherreaders
News Summary - Book Festival with Readers and Publishers
Next Story