Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകോവിഡ്​...

കോവിഡ്​ മുന്നണിപ്പോരാളികൾക്ക്​ ബോണസ്​: പാർലമെൻറ്​ അംഗീകരിച്ചു

text_fields
bookmark_border
കോവിഡ്​ മുന്നണിപ്പോരാളികൾക്ക്​ ബോണസ്​:   പാർലമെൻറ്​ അംഗീകരിച്ചു
cancel
camera_alt

വ്യാ​ഴാ​ഴ്​​ച ചേ​ർ​ന്ന കു​വൈ​ത്ത്​ പാ​ർ​ല​മെൻറ്​ യോ​ഗം

കു​വൈ​ത്ത്​ സി​റ്റി: കോ​വി​ഡ്​ മു​ന്ന​ണി​പ്പോ​രാ​ളി​ക​ൾ​ക്ക്​ ബോ​ണ​സ്​ ന​ൽ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ബി​ൽ പാ​ർ​ല​മെൻറ്​ അം​ഗീ​ക​രി​ച്ചു. ബോ​ണ​സ്​​ അ​ർ​ഹ​രാ​യ​വ​ർ​ക്കു​ത​ന്നെ ല​ഭി​ക്കു​ന്നു​വെ​ന്ന്​ ഉ​റ​പ്പാ​ക്കാ​നു​ള്ള വ്യ​വ​സ്ഥ​ക​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ണ്​ ബി​ൽ. ഇ​തി​നാ​യി ജീ​വ​ന​ക്കാ​രെ മൂ​ന്ന്​ വി​ഭാ​ഗ​മാ​യി തി​രി​ച്ചി​ട്ടു​ണ്ട്. ആ​ഭ്യ​ന്ത​ര-​ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ങ്ങ​ളി​ലെ മു​ന്‍നി​ര പ്ര​വ​ര്‍ത്ത​ക​ര്‍, സി​വി​ല്‍ സ​ര്‍വി​സ് ക​മീ​ഷ​ന് കീ​ഴി​ലു​ള്ള സ​ര്‍ക്കാ​ര്‍ ഏ​ജ​ന്‍സി​ക​ളി​ലെ ജീ​വ​ന​ക്കാ​ര്‍, പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​നു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റ് തൊ​ഴി​ലാ​ളി​ക​ള്‍ എ​ന്നി​ങ്ങ​നെ​യാ​ണ് ത​രം തി​രി​ച്ചി​രി​ക്കു​ന്ന​ത്.

ഡോ​ക്​​ട​ർ​മാ​രും ന​ഴ്​​സു​മാ​രും പാ​രാ​മെ​ഡി​ക്ക​ൽ സ്​​റ്റാ​ഫും ഉ​ൾ​പ്പെ​ടു​ന്ന ആ​രോ​ഗ്യ ജീ​വ​ന​ക്കാ​ർ​ക്കു​​പു​റ​മെ കോ​വി​ഡ്​​കാ​ല സേ​വ​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​​ട്ട മ​റ്റു സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്കും ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കും. ക​ർ​ഫ്യൂ കാ​ല​ത്ത്​ സേ​വ​നം അ​നു​ഷ്​​ഠി​ച്ച പൊ​ലീ​സു​കാ​ർ, സൈ​നി​ക​ർ, നാ​ഷ​ന​ൽ ഗാ​ർ​ഡ്​ അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ​ക്കെ​ല്ലാം ആ​നു​കൂ​ല്യം ല​ഭി​ക്കും. ജോ​ലി​യു​ടെ ഭാ​ഗ​മാ​യി കോ​വി​ഡ്​ ബാ​ധി​ച്ച്​ മ​രി​ച്ച കു​വൈ​ത്തി​ക​ളെ ര​ക്​​ത​സാ​ക്ഷി​ക​ളാ​യി ക​ണ​ക്കാ​ക്കും. മ​ര​ണ​പ്പെ​ട്ട വി​ദേ​ശി​ക​ളു​ടെ ആ​ശ്രി​ത​ർ​ക്ക്​ ശ​മ്പ​ള​ത്തി​െൻറ പ​ത്തി​ര​ട്ടി ന​ൽ​കും. 600 ദ​ശ​ല​ക്ഷം ദീ​നാ​റാ​ണ്​ ധ​ന​മ​ന്ത്രാ​ല​യം കോ​വി​ഡ്​ ബോ​ണ​സ്​ ന​ൽ​കാ​നാ​യി വ​ക​യി​രു​ത്തി​യ​ത്.

ഇ​തി​ൽ ഭൂ​രി​ഭാ​ഗ​വും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം, ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം, പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം, നാ​ഷ​ന​ൽ ഗാ​ർ​ഡ്​ എ​ന്നി​വ​യി​ലെ കോ​വി​ഡ്​ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മു​ൻ​നി​ര​യി​ലു​ണ്ടാ​യ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വി​ഹി​ത​മാ​ണ്. കോ​വി​ഡ്​ മു​ന്ന​ണി​പ്പോ​രാ​ളി​ക​ൾ​ക്ക്​ ബോ​ണ​സ്​ അ​നു​വ​ദി​ക്കാ​ൻ തീ​രു​മാ​നി​ച്ച ധ​ന​മ​ന്ത്രാ​ല​യ​ത്തെ​യും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ബി​ൽ അം​ഗീ​ക​രി​ച്ച പാ​ർ​ല​മെൻറി​നെ​യും ആ​രോ​ഗ്യ മ​ന്ത്രി ഡോ. ​ബാ​സി​ൽ അ​സ്സ​ബാ​ഹ്​ അ​ഭി​ന​ന്ദി​ച്ചു.

ഇ​ൻ​ഫെ​ക്​​ഷ​ൻ റി​സ്​​ക്​ അ​ല​വ​ൻ​സ്​ ന​ൽ​കാ​ൻ നീ​ക്കം

കു​വൈ​ത്ത് സി​റ്റി: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട ജീ​വ​ന​ക്കാ​ർ​ക്ക്​ പ്ര​ത്യേ​ക അ​ല​വ​ൻ​സ് ന​ൽ​കാ​നൊ​രു​ങ്ങി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം. ആ​ശു​പ​ത്രി​ക​ളി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്കും പ്ര​ത്യേ​ക മെ​ഡി​ക്ക​ൽ സെൻറ​റു​ക​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്കും ക്വാ​റ​ൻ​റീ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ തൊ​ഴി​ലെ​ടു​ക്കു​ന്ന​വ​ർ​ക്കും പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ കേ​ന്ദ്ര​ങ്ങ​ൾ, ല​ബോ​റ​ട്ട​റി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്കും ആ​ണ് റി​സ്ക് അ​ല​വ​ൻ​സ് ന​ൽ​കു​ക എ​ന്ന് ഉ​ന്ന​ത വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച്​ പ്രാ​ദേ​ശി​ക പ​ത്രം റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. അ​ല​വ​ൻ​സ്​ ന​ൽ​കേ​ണ്ട ജീ​വ​ന​ക്കാ​രു​ടെ പ​ട്ടി​ക​യും അ​വ​ർ ചെ​യ്യു​ന്ന ജോ​ലി സം​ബ​ന്ധി​ച്ച വി​ശ​ദാം​ശ​ങ്ങ​ളും സി​വി​ൽ സ​ർ​വി​സ്​ ക​മീ​ഷ​ന്​ കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bonus for covid Front FightersParliament Approves
Next Story