Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കുവൈത്തിൽ കൊല്ലപ്പെട്ട യു.പി സ്വദേശിയുടെ മൃതദേഹം കെ.കെ.എം.എ മാഗ്നെറ്റ് നാട്ടിലെത്തിച്ചു
text_fieldsbookmark_border
കുവൈത്ത് സിറ്റി: കുവൈത്തിൽ കൊല്ലപ്പെട്ട ഉത്തർ പ്രദേശ് സ്വദേശിയുടെ മൃതദേഹം കുവൈത്ത് കേരള മുസ്‍ലിം അസോസിയേഷൻ മാഗ്നെറ്റ് വിങ്ങിന്റെ നേതൃത്വത്തിൽ നാട്ടിലയച്ചു. അഅ്സംഗഢ് സ്വദേശി രാഹുൽ ചൗഹാനാണ് ഈജിപ്ത് പൗരന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കഴിഞ്ഞ ഞായറാഴ്ച കബദിലെ താമസസ്ഥലത്ത് രാഹുൽ ചൗഹാനും ഇറാനിയൻ സ്വദേശിയും ഉറങ്ങിക്കിടക്കുന്നതിനിടെയാണ് ഈജിപ്ഷ്യൻ സ്വദേശി മുറിയിലേക്ക് അതിക്രമിച്ച് കയറി ആക്രമണം നടത്തിയത്. ആക്രമണത്തിൽ ഇരുവരും കൊല്ലപ്പെട്ടിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി ലഖ്‌നോവിലേക്കുള്ള വിമാനമാർഗമാണ് രാഹുൽ ചൗഹാന്റെ മൃതദേഹം നാട്ടിലെത്തിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

