Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആക്രമണത്തിൽ മരിച്ച തമിഴ്നാട് സ്വദേശിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി

text_fields
bookmark_border
ആക്രമണത്തിൽ മരിച്ച തമിഴ്നാട് സ്വദേശിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി
cancel

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഡ്രോൺ ആക്രമണത്തിൽ മരിച്ച തമിഴ്നാട് സ്വദേശി സന്താന സെൽവത്തിന്റെ മൃതദേഹം പ്രത്യേക വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോയി. കുവൈത്ത് എയർവേയ്‌സ് വിമാനത്തിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിക്കുന്ന മൃതദേഹം അവിടെനിന്ന് നാട്ടിലേക്ക് കൊണ്ടുപോകും. വിമാന സർവീസുകൾ തടസ്സപ്പെട്ട സാഹചര്യത്തില്‍ പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കുകയായിരുന്നു.

തിങ്കളാഴ്ച പുലർച്ചെ വൈദ്യുതി, ജല ശുദ്ധീകരണ പ്ലാന്റിനു നേരെയുണ്ടായ ആക്രമണത്തിലാണ് സന്താന സെൽവം കൊല്ലപ്പെട്ടത്.സംഭവത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തി കുവൈത്തിലെ ഇന്ത്യൻ എംബസി മൃതദേഹം നാട്ടിലെത്തിക്കുന്നതിനായുള്ള ഇടപെടൽ നടത്തിയിരുന്നു.

മൃതദേഹം സൂക്ഷിച്ച കുവൈത്തിലെ സെൻട്രൽ മോർച്ചറി അംബാസഡർ പരമിത ത്രിപതി സന്ദർശിക്കുകയും കുവൈത്ത് അധികൃതരുമായും മരിച്ചയാളുടെ കുടുംബവുമായും ഏകോപനം നടത്തുകയും ചെയ്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Body of Tamil Nadu native killed in attack brought home
Next Story