യാത്രാബോട്ട് മുങ്ങി എട്ടുപേര്‍ മരിച്ചു; രണ്ടുപേരെ രക്ഷപ്പെടുത്തി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തില്‍ യാത്രാബോട്ട് മുങ്ങി എട്ടുപേര്‍ മരിച്ചു. രണ്ടുപേരെ തീര സംരക്ഷണ സേനയും ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും ചേര്‍ന്ന് രക്ഷപ്പെടുത്തി. ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന ഇവരുടെ നില ഗുരുതരമാണ്. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. ആദ്യം രണ്ടു മരണമെന്നാണ് ആഭ്യന്തര വകുപ്പ് റിപ്പോര്‍ട്ട് ചെയ്തത്. പിന്നീട് അഞ്ചായും എട്ടായും മരണസംഖ്യ ഉയരുകയായിരുന്നു.
കുവൈത്തിന്‍െറ ദക്ഷിണ മേഖലയിലെ ഖൈറുവാന് സമീപമാണ് അപകടം. പത്തുപേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. കടലില്‍ സഞ്ചരിക്കവെ ബോട്ടിന് തീപിടിച്ച് മുങ്ങുകയായിരുന്നു. സംഭവം അറിഞ്ഞയുടന്‍ അഗ്നിശമനസേന എത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. അതേസമയം, ബോട്ടിലുണ്ടായിരുന്നവരും മരിച്ചവരും ആരൊക്കെയെന്നത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടിട്ടില്ല. ഉന്നത ഉദ്യോഗസ്ഥരും സര്‍ക്കാര്‍ പ്രതിനിധികളും സ്ഥലം സന്ദര്‍ശിച്ച് രക്ഷാപ്രവര്‍ത്തനത്തിന് മാര്‍ഗനിര്‍ദേശം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
