ബോട്ടപകടം: ഒരാൾ കൂടി മരിച്ചു
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ ബോട്ടുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ കൂടി മരിച്ചു. ഇതോടെ സംഭവത്തിൽ ആകെ മരണം മൂന്നായി. മത്സ്യബന്ധനത്തിലേർപ്പെട്ട രണ്ട് ഇന്ത്യക്കാരും ഒരു ബംഗ്ലാദേശിയുമാണ് മരിച്ചത്. ഫിൻതാസിന് സമീപം തീരസുരക്ഷ സേനയുടെ ബോട്ടും മീൻപിടിത്തക്കാരുടെ ബോട്ടുമാണ് അപകടത്തിൽപ്പെട്ടത്. ഞായറാഴ്ച രാവിലെയാണ് സംഭവം. നേരേത്ത സംഭവത്തിൽ ഒരു ഇന്ത്യക്കാരനും ബംഗ്ലാദേശിയും മരിച്ചിരുന്നു. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മറ്റൊരു ഇന്ത്യക്കാരൻ കൂടി രാത്രി മരിക്കുകയായിരുന്നു. തീരസുരക്ഷ സേനയിലെ മൂന്നുപേർക്ക് പരിക്കുണ്ട്.
ഇവരെ അദാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മെഡിക്കൽ എമർജൻസി ഉദ്യോഗസ്ഥരും ആംബുലൻസുമെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടകാരണം കണ്ടെത്താൻ ആഭ്യന്തര വകുപ്പ് അന്വേഷണം ആരംഭിച്ചു.
