ബ്ലഡ് ഡോണേഴ്സ് കേരള–കുവൈത്ത് ചാപ്റ്റർ ജനറല്‍ ബോഡി യോഗം
text_fieldsഓൺലൈനായി ചേർന്ന ബ്ലഡ് ഡോണേഴ്സ് കേരള- കുവൈത്ത് ചാപ്റ്റർ ജനറല്‍ ബോഡി യോഗം
കുവൈത്ത് സിറ്റി: ബ്ലഡ് ഡോണേഴ്സ് കേരള കുവൈത്ത് ചാപ്റ്റർ ജനറല്‍ ബോഡി യോഗം സംഘടിപ്പിച്ചു. മുൻ പ്രസിഡൻറ് രഘുബാലിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തില്‍ ജോയൻറ് സെക്രട്ടറി പി.സി. മുനീർ പ്രവർത്തന റിപ്പോര്‍ട്ടും ബിജി മുരളി സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. സംഘടനയുടെ പുതുക്കിയ ബൈലോ യോഗത്തിൽ അവതരിപ്പിച്ചു. പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കുകയും ചെയ്തു. രാജൻ തോട്ടത്തിൽ (ജന. കൺ.), ജയൻ സദാശിവൻ (ജോ. കൺ.) എന്നിവരെ തെരഞ്ഞെടുത്തു.
കൂടാതെ അഡ്മിനിസ്ട്രേഷൻ, മീഡിയ, ഫിനാൻസ്, വിഷ്വൽസ്, ഇവൻറ്സ്, എമർജൻസി റെസ്പോൺസ്, ട്രാൻസ്പോർട്ട്, ഏയ്ഞ്ചൽസ് (വനിത വിങ്), കണ്ടെൻറ് ക്രിയേറ്റേഴ്സ് എന്നീ വിഭാഗങ്ങളിൽ കോഓഡിനേറ്റർമാരെയും, അംഗങ്ങളെയും, 13 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയെയും യോഗം തെരഞ്ഞെടുത്തു. ബിജി മുരളി സ്വാഗതവും ലിനി ജോയി നന്ദിയും പറഞ്ഞു. കുവൈത്തിൽ രക്തദാന ക്യാമ്പുകളും ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കാൻ താൽപര്യമുള്ള സംഘടനകളും സ്ഥാപനങ്ങളും സന്നദ്ധ രക്തദാന പ്രവർത്തനങ്ങളിൽ സേവനം നൽകാൻ താൽപര്യമുള്ളവരും കൂടാതെ രക്തം ആവശ്യമായിവരുന്ന അടിയന്തര സാഹചര്യങ്ങളിലും 69997588, 99811972 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

