വ്രതവിശുദ്ധിയുടെ നിറവിൽ ബി.ഡി.കെ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു
text_fieldsകുവൈത്ത് സിറ്റി. ബ്ലഡ് ഡോണേഴ്സ് കേരള, കുവൈത്ത് ചാപ്റ്റർ സെൻട്രൽ ബ്ലഡ് ബാങ്കിെൻറ പങ്കാളിത്തത്തോടെ അടിയന്തര രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. പരിശുദ്ധ റമദാൻ കാലത്ത്, കോവിഡ് വ്യാപനം മൂലം നേരിടുന്ന രക്തദാതാക്കളുടെ ദൗർലഭ്യം കണക്കിലെടുത്ത് സെൻട്രൽ ബ്ലഡ് ബാങ്കിെൻറ അഭ്യർഥന പ്രകാരമാണ് അദാൻ ബ്ലഡ് ബാങ്കിൽ ക്യാമ്പ് സംഘടിപ്പിച്ചത്. ബി.ഡി.കെ കുവൈത്ത് ടീം 2021ൽ വിവിധ സംഘടനകളുടേയും സ്ഥാപനങ്ങളുടേയും പിന്തുണയോടെ സംഘടിപ്പിക്കുന്ന ആറാമത്തെ ക്യാമ്പ് ആണിത്. ബ്ലഡ് ബാങ്കിെൻറ ഡോക്ടർമാരും പാരാമെഡിക്കൽ ജീവനക്കാരും ഉൾപ്പെടെ 25 അംഗ മെഡിക്കൽ സംഘമാണ് ക്യാമ്പ് നയിച്ചത്.
വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് ഒന്നുവരെ നടത്തിയ ക്യാമ്പിൽ നോമ്പെടുക്കുന്നവരും സ്ത്രീകളും ഉൾപ്പെടെ 121 പേർ രജിസ്റ്റർ ചെയ്ത ക്യാമ്പിൽ 106 പേർ വിജയകരമായി രക്തദാനം നടത്തി. കുവൈറ്റി വയലിനിസ്റ്റ് അബ്ദുൽ അസീസ് ഹമദ് അൽ ഹബാദ് ഉദ്ഘാടനം നിർവഹിച്ചു. പ്രതിസന്ധി ഘട്ടങ്ങളിൽ പ്രവാസി സമൂഹം കുവൈത്തിന് നൽകിവരുന്ന പിന്തുണ അദ്ദേഹം എടുത്തുപറഞ്ഞു. ബി.ഡി.കെ കുവൈത്ത് രക്ഷാധികാരി മനോജ് മാവേലിക്കര വിശിഷ്ടാതിഥിയെ ആദരിച്ചു.
ഉപദേശക സമിതി അംഗം രാജൻ തോട്ടത്തിൽ സംസാരിച്ചു. പ്രസിഡൻറ് രഘുബാലിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നിമിഷ് കാവാലം സ്വാഗതവും സുരേന്ദ്രമോഹൻ നന്ദിയും പറഞ്ഞു. നളിനാക്ഷൻ, ജിതിൻ ജോസ്, ദീപു ചന്ദ്രൻ എന്നിവർ ഏകോപനം നടത്തി. പ്രവീൺ, ശരത് കാട്ടൂർ, തോമസ് ജോൺ, രജീഷ് ലാൽ, ഫ്രഡി, ബിനിൽ, ലിനി ജയൻ, ഉണ്ണിക്കൃഷ്ണൻ, ശ്രീകുമാർ, ബീന എന്നിവരുടെ നേതൃത്വത്തിൽ മുപ്പതോളം സന്നദ്ധപ്രവർത്തകർ പ്രവർത്തിച്ചു.
ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാനക്യാമ്പുകൾ, ബോധവത്കരണ ക്ലാസുകൾ തുടങ്ങിയ രക്തദാനപ്രചരണ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ താൽപര്യമുള്ളവരും അടിയന്തര ഘട്ടത്തിൽ രക്തദാതാക്കളുടെ സൗജന്യസേവനം ആവശ്യമുള്ളവരും ബി.ഡി.കെ കുവൈത്തിെൻറ ഹെൽപ്പ് ലൈൻ നമ്പറുകളായ 69997588, 51510076 എന്നിവയിലൊന്നിൽ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

