Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എൻ.എസ്.എസും മെഡ്എക്സ് മെഡിക്കൽ കെയറും രക്തദാനം നടത്തി

text_fields
bookmark_border
എൻ.എസ്.എസും മെഡ്എക്സ് മെഡിക്കൽ കെയറും രക്തദാനം നടത്തി
cancel
camera_alt

എ​ൻ.​എ​സ്.​എ​സ് കു​വൈ​ത്തും മെ​ഡ്എ​ക്സ് മെ​ഡി​ക്ക​ൽ കെ​യ​റും ഫ​ഹാ​ഹീ​ൽ അ​ദാ​ൻ

ആ​ശു​പ​ത്രി​യി​ൽ സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ര​ക്ത​ദാ​ന ക്യാ​മ്പ്

Listen to this Article

കുവൈത്ത് സിറ്റി: എൻ.എസ്.എസ് കുവൈത്തും മെഡ്എക്സ് മെഡിക്കൽ കെയറും സംയുക്തമായി അദാൻ ആശുപത്രിയിലെ ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് നടത്തി.

സ്വദേശികളും പ്രവാസികളുമുൾപ്പെടെ ഒട്ടനവധി പേർ ക്യാമ്പിൽ രക്തദാനം നടത്തി. ക്യാമ്പിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകൾ നൽകി.

എൻ.എസ്.എസ് കുവൈത്തിനെ പ്രതിനിധാനംചെയ്ത് പ്രസിഡന്റ് ടി.പി. പ്രതാപചന്ദ്രൻ, ജനറൽ സെക്രട്ടറി കാർത്തിക് നാരായണൻ, ട്രഷറർ അശോക് കുമാർ പിള്ള, മംഗഫ് ഏരിയ കോഓഡിനേറ്ററും രക്തദാന ക്യാമ്പിന്റെ കോഓഡിനേറ്ററുമായ അനൂപ് നായർ, രക്തദാന ക്യാമ്പ് ജോയന്റ് കോഓഡിനേറ്റർ മനോജ് ബി. നായർ, വനിത സമാജം കൺവീനർ കീർത്തി സുമേഷ്, ജോയന്റ് കൺവീനർ വർഷ ശ്യംജിത്ത്, എൻ.എസ്.എസ് എക്സിക്യൂട്ടിവ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. മെഡ്എക്സ് മെഡിക്കൽ കെയർ ജനറൽ മാനേജർ ഇംതിയാസ് അഹമ്മദ്, ഇൻഷുറൻസ് മാനേജർ അജയ്കുമാർ, ജിൻസി അജു, മാർക്കറ്റിങ് അസിസ്റ്റന്റ് ജാസിം എന്നിവർ പങ്കെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Blood donation was done by NSS and Medx Medical Care
Next Story