കുവൈത്തിൽ രക്തദാനത്തിൽ മുന്നേറ്റം
text_fieldsകുവൈത്ത് സിറ്റി: കഴിഞ്ഞ വർഷം രക്തദാനത്തിലൂടെ 85,000ത്തിലധികം രക്തയൂനിറ്റുകളും 7,500 പ്ലേറ്റ്ലറ്റ് യൂനിറ്റുകളും ശേഖരിച്ചതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രക്തം ദാനംചെയ്തവരില് 56 ശതമാനം സ്വദേശികളും 44 ശതമാനം വിദേശികളുമാണെന്ന് ബ്ലഡ് ട്രാന്സ്ഫ്യൂഷന് വകുപ്പ് ഡയറക്ടര്‍ ഡോ. റീം അല്‍ റദ്വന് പറഞ്ഞു. ലോക രക്തദാതാക്കളുടെ ദിനത്തോടനുബന്ധിച്ച് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ അവദിയുടെ രക്ഷാകർതൃത്വത്തില്‍ വാർഷിക ആഘോഷം സംഘടിപ്പിക്കും.
ലോകാരോഗ്യ സംഘടനയുടെ പ്രതിനിധി പങ്കെടുക്കുന്ന ചടങ്ങില്‍ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിക്കുന്ന വ്യക്തികളെയും സംഘടനകളെയും സോഷ്യൽ റെസ്പോൺസിബിലിറ്റി സ്ഥാപനങ്ങളെയും ആദരിക്കുമെന്നും അല്‍ റദ്വന് അറിയിച്ചു. ‘തുടർച്ചയായി രക്തം നൽകുക, പ്ലാസ്മ നൽകുക, ജീവൻ പങ്കിടുക’ എന്നതാണ് 2023ലെ ലോക രക്തദാന ദിന പ്രമേയം. ജീവൻ രക്ഷിക്കാൻ പ്ലാസ്മയും രക്തവും നൽകണമെന്ന ആശയം വ്യാപകമായി പ്രചരിപ്പിക്കുക എന്നതാണ് ഈ വർഷത്തെ പ്രമേയത്തിന്റെ ഊന്നലെന്നും അവര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

