രക്തദാനം: കെ.കെ.എം.എക്ക് ഇന്ത്യൻ എംബസിയുടെ ആദരം
text_fieldsരക്തദാന പ്രവർത്തനങ്ങളുടെ പേരിൽ കെ.കെ.എം.എ എംബസിയിൽനിന്ന് പുരസ്കാരം ഏറ്റുവാങ്ങുന്നു
കുവൈത്ത് സിറ്റി: കെ.കെ.എം.എയെ തുടർച്ചയായ രക്തദാന പ്രവർത്തനങ്ങളെ മുൻനിർത്തി ഇന്ത്യൻ എംബസി പുരസ്കാരം നൽകി ആദരിച്ചു.
ഇന്ത്യൻ എംബസി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കെ.കെ.എം.എ ജനറൽ സെക്രട്ടറി കെ.സി. റഫീഖ് ഇന്ത്യൻ അംബാസഡർ സിബി മാത്യൂസിൽനിന്ന് പുരസ്കാരം ഏറ്റുവാങ്ങി. ജാബിരിയ ബ്ലഡ് ബാങ്ക്, അദാൻ ബ്ലഡ് ബാങ്ക്, ഇന്ത്യൻ സ്കൂളുകൾ എന്നിവ കേന്ദ്രീകരിച്ച് വർഷങ്ങളായി കെ.കെ.എം.എ നടത്തുന്ന രക്തദാന ക്യാമ്പുകൾ അവാർഡിന് നിദാനമായി. തുടർച്ചയായി രക്തദാനം നടത്തുന്ന പ്രവർത്തകർക്കുള്ള ഇന്ത്യൻ എംബസിയുടെ സർട്ടിഫിക്കറ്റ് കെ.കെ.എം.എയുടെ ഷാഫി ഷാജഹാൻ, പി.എം. ഷരീഫ്, മുഹമ്മദ് നസീർ ബോലാർ
എന്നിവരും ഏറ്റുവാങ്ങി. കെ.കെ.എം.എ മാഗ്നെറ്റിനെ പ്രതിനിധാനം ചെയ്ത് അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് ഷഹീദ് ലബ്ബ ചടങ്ങിൽ പങ്കെടുത്തു.

