മാർ ബസേലിയോസ് യൂത്ത് അസോസിയേഷനും ബി.ഡി.കെയും രക്തദാനക്യാമ്പ് സംഘടിപ്പിച്ചു
text_fieldsമാർ ബസേലിയോസ് യൂത്ത് അസോസിയേഷനും ബി.ഡി.കെയും സംയുക്തമായി സംഘടിപ്പിച്ച രക്തദാനക്യാമ്പ്
കുവൈത്ത് സിറ്റി: സെൻറ് ജോർജ് യൂനിവേഴ്സൽ സിറിയൻ ഓർത്തഡോക്സ് റീഷ് ചർച്ചിെൻറ യുവജന വിഭാഗമായ മാർ ബസേലിയോസ് യൂത്ത് അസോസിയേഷനും ബി.ഡി.കെ കുവൈത്ത് ചാപ്റ്ററും സംയുക്തമായി രക്തദാനക്യാമ്പ് സംഘടിപ്പിച്ചു.
ഇന്ത്യ-കുവൈത്ത് നയതന്ത്ര ബന്ധത്തിെൻറ 60ാം വാർഷികാഘോഷത്തിെൻറയും ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ വാർഷികാഘോഷങ്ങളുടെയും ഭാഗമായാണ് സെൻട്രൽ ബ്ലഡ് ബാങ്കിെൻറ സഹകരണത്തോടെ ക്യാമ്പ് സംഘടിപ്പിച്ചത്. അദാൻ ബ്ലഡ് ബാങ്കിൽ വെള്ളിയാഴ്ച രാവിലെ ഒമ്പതുമുതൽ ഉച്ചക്ക് ഒന്നുവരെ സംഘടിപ്പിച്ച ക്യാമ്പിൽ 50ൽപരം പേർ രക്തം നൽകി. ചർച്ച് വികാരി ഫാ. ജിബു ചെറിയാൻ രക്തം നൽകി ഉദ്ഘാടനം നിർവഹിച്ചു.
മനോജ് മാവേലിക്കര, ജയിൻ കുര്യൻ, ബാബു എബ്രഹാം ജോൺ, അജീഷ് പോൾ തുടങ്ങിയവർ രക്തദാതാക്കളെ അഭിനന്ദിച്ച് സംസാരിച്ചു. ക്യാമ്പ് വിജയകരമായി സംഘടിപ്പിച്ചതിന് മാർ ബസേലിയോസ് യൂത്ത് അസോസിയേഷനുള്ള പ്രശംസാ ഫലകം രാജൻ തോട്ടത്തിൽ ബി.ഡി.കെ കൈമാറി. ജിതിൻ ബി.ഡി.കെ സ്വാഗതവും എം.ബി.വൈ.എ സെക്രട്ടറി എമിൽ മോൻ മാത്യു നന്ദിയും പറഞ്ഞു.
ബി.ഡി.കെ കോഓഡിനേറ്റർമാരായ ബിജി മുരളി, ജിതിൻ ജോസ്, ദീപു ചന്ദ്രൻ എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു. ബി.ഡി.കെ പ്രവർത്തകരായ പി.സി. മുനീർ, ജോബി ബേബി, നളിനാക്ഷൻ, ശരത് കാട്ടൂർ, വിനോദ് കുമാർ, ബീന, ജോളി, ജിതിൻ പൊന്താസ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. കുവൈത്തിൽ രക്തദാനക്യാമ്പുകളും ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കാൻ താൽപര്യമുള്ള സംഘടനകളും സ്ഥാപനങ്ങളും രക്തം ആവശ്യമായി വരുന്ന അടിയന്തര സാഹചര്യങ്ങളിലും 69997588, 51510076 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

