രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsരക്തദാന ക്യാമ്പിൽ കെ.എം.ആർ.എം,എം.സി.വൈ.എം പ്രവർത്തകർ
കുവൈത്ത് സിറ്റി: കെ.എം.ആർ.എം, എം.സി.വൈ.എം കുവൈത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ജോസഫ് ക്രിസ്റ്റോ മെമ്മോറിയൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. അദാൻ ബ്ലഡ് ബാങ്കിൽ നടന്ന ക്യാമ്പിൽ 105ൽപരം ആളുകൾ രക്തം ദാനംചെയ്തു. കെ.എം.ആർ.എം സീനിയർ വൈസ് പ്രസിഡന്റ് സന്തോഷ് പി. ആന്റണി, ജനറൽ സെക്രട്ടറി ലിബു ജോൺ, ട്രഷറർ ടിങ്കൂ ജോയി, എം.സി.വൈ.എം പ്രസിഡന്റ് ലിബിൻ കെ. ബെന്നി, ജനറൽ കൺവീനർ ജോസ് കെ. ജോൺ, കൺവീനർമാരായ ബിനു എബ്രഹാം, സജോ ജോൺ, ഏരിയ പ്രസിഡന്റുമാരായ കെ.കെ. ബാബു, ഷിബു പി. ചെറിയാൻ, ജാൻസി തോമസ്, ജുബിൻ പി. മാത്യു, സെൻട്രൽ മാനേജിങ് കമ്മിറ്റി അംഗങ്ങൾ, എം.സി.വൈ.എം കമ്മിറ്റി അംഗങ്ങൾ എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. കുവൈത്ത് മലങ്കര റൈറ്റ് മൂവ്മെന്റിന്റെ മെമന്റോ അദാൻ ബ്ലഡ് ബാങ്കിന് കൈമാറി.

