Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightജോസഫ് ക്രിസ്​റ്റോ...

ജോസഫ് ക്രിസ്​റ്റോ മെമ്മോറിയൽ രക്തദാന ക്യാമ്പ് നാളെ​

text_fields
bookmark_border
ജോസഫ് ക്രിസ്​റ്റോ മെമ്മോറിയൽ രക്തദാന ക്യാമ്പ് നാളെ​
cancel
കുവൈത്ത്​ സിറ്റി: കോവിഡ് മഹാമാരിക്കാലത്ത് മരണമടഞ്ഞ കുവൈറ്റ്ത്ത്​ മലങ്കര സഭയുടെ സജീവ പ്രവർത്തകൻ ജോസഫ് ക്രിസ്​റ്റോയുടെ സ്മരണാർഥം രക്​തദാന ക്യാമ്പ്​ സംഘടിപ്പിക്കുന്നു. കുവൈത്ത് മലങ്കര റൈറ്റ് മൂവ്മെൻറ്​ യുവജന വിഭാഗമായ മലങ്കര കാത്തലിക് യൂത്ത് മൂവ്മെൻറ്​ കുവൈത്തും ബ്ലഡ് ഡോണേഴ്​സ്​ കേരള കുവൈത്ത്​ ചാപ്റ്ററും സംയുക്തമായാണ്​ ക്യാമ്പ്​ സംഘടിപ്പിക്കുന്നത്​. വെള്ളിയാഴ്‌ച ഉച്ചക്ക് ഒന്നുമുതൽ വൈകുന്നേരം ആറുവരെ അദാൻ ബ്ലഡ് ബാങ്കിലാണ്​ ക്യാമ്പ്​. ഇന്ത്യ -കുവൈത്ത്​ നയതന്ത്ര ബന്ധത്തി​െൻറ 60ാമത് വാർഷികത്തി​െൻറയും ഇന്ത്യൻ സ്വാതന്ത്ര്യത്തി​െൻറ 75ാമത് വാർഷികാഘോഷങ്ങളുടേയും ഭാഗമായി കൂടിയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ക്യാമ്പിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ http://www.bdkkuwait.org/event- registration എന്ന ലിങ്കിൽ പേര് രജിസ്​റ്റർ ചെയ്യുകയോ 65141374, 51536354, 55006082 എന്നീ നമ്പരുകളിൽ ബന്ധപ്പെടുകയോ ചെയ്യണം. വാഹന സൗകര്യം ലഭ്യമാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story