ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച്രക്തദാന ക്യാമ്പ് നടത്തുന്നു
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിെൻറ 60ാമത് ദേശീയ/വിമോചന ദിനാഘോഷങ്ങളുടെ ഭാഗമായി രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. എൻ.ബി.ടി.സി കുവൈത്ത്, ഹരിപ്പാട് പ്രവാസി അസോസിയേഷൻ കുവൈത്ത് എന്നിവയുടെ സഹകരണത്തോടെ ബി.ഡി.കെ കുവൈത്ത് ചാപ്റ്റർ അദാൻ ആശുപത്രിക്ക് സമീപമുള്ള ബ്ലഡ് ബാങ്കിൽ യഥാക്രമം ഫെബ്രുവരി 25, 26 തീയതികളിൽ രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് ഒന്നുവരെയാണ് രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്.
പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ക്യാമ്പ് നടക്കുക. അന്നം തരുന്ന നാടിനോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഈ ആഘോഷവേളയിൽ സഹജീവികൾക്കായി രക്തം ദാനം ചെയ്യുവാൻ എല്ലാ പ്രവാസി സുഹൃത്തുക്കളേയും ഹൃദയപൂർവം ക്ഷണിക്കുന്നതായി ഭാരവാഹികൾ അഭ്യർഥിച്ചു. ക്യാമ്പിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ http://www.bdkkuwait.org/event-registration എന്ന ലിങ്കിൽ പേര് രജിസ്റ്റർ ചെയ്യുകയോ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യണം. ബി.ഡി.കെ- മംഗഫ് / ഫഹാഹീൽ: 69302536, മഹബൂല/ അബൂ ഹലീഫ: 98557344, സാൽമിയ: 69699029, ഫർവാനിയ: 98738016, അബ്ബാസിയ: 6933 0799. ഹരിപ്പാട് പ്രവാസി അസോസിയേഷൻ:- 55442120 / 51300322. വാഹന സൗകര്യം ലഭ്യമാണ്.

