രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsരക്തദാന ക്യാമ്പിൽ അംഗങ്ങളും ദാതാക്കളും
കുവൈത്ത് സിറ്റി: മാർ ബസേലിയോസ് യൂത്ത് അസോസിയേഷനും ബ്ലഡ് ഡോണേഴ്സ് കേരള കുവൈത്ത് ചാപ്റ്ററും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. അദാൻ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെന്ററിൽ നടന്ന ക്യാമ്പിൽ നിരവധി പേർ രക്തം നൽകി.
ദാതാക്കൾക്ക് സർട്ടിഫിക്കറ്റ് നൽകി ആദരിച്ചു. ഫാ. സ്റ്റീഫൻ നെടുവക്കാട്ട് ഉദ്ഘാടനം ചെയ്തു. ഇടവക സെക്രട്ടറി ജിനു എം. ബേബി മുഖ്യപ്രഭാഷണം നടത്തി.
പി.കെ. എൽദോസ്, ക്യാമ്പ് കോഓഡിനേറ്റർമാരായ എമിൽ മാത്യു, സബി മാത്യു, ബ്ലഡ് ഡോണേഴ്സ് കേരള കോഓഡിനേറ്റർമാരായ പ്രവീൺ, രാജൻ തോട്ടത്തിൽ, മനോജ് മാവലിക്കര എന്നിവർ ആശംസകൾ അറിയിച്ചു. എൻ.വൈ. കുര്യാക്കോസ് സ്വാഗതവും നിമീഷ് കാവാലം നന്ദിയും പറഞ്ഞു.
രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിനും അടിയന്തരഘട്ടത്തിൽ രക്തം ആവശ്യമായി വരുന്ന രോഗികൾക്ക് സഹായം എത്തിക്കുന്നതിനും ബി.ഡി.കെയുമായി ബന്ധപ്പെടാം. ഫോൺ: 90041663, 96602365, 99811972.

