കെ.ഇ.എ ഫഹാഹീൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു
text_fieldsകെ.ഇ.എ ഫഹാഹീൽ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പിന്റെ ഫ്ലയർ പ്രകാശനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് ദേശീയ ദിനാഘോഷഭാഗമായി കാസർകോട് എക്സ്പാട്രിയറ്റ്സ് അസോസിയേഷൻ ഫഹാഹീൽ ഏരിയ ബ്ലഡ് ഡോണേഴ്സ് കേരള കുവൈത്ത് ചാപ്റ്ററുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.
ഫെബ്രുവരി 28ന് ഉച്ചക്ക് രണ്ടുമുതൽ വൈകീട്ട് അഞ്ചുവരെ അദാൻ ബ്ലഡ് ഫ്യൂഷൻ സെന്ററിലാണ് ക്യാമ്പ്. ഇന്ത്യൻ ഡെന്റെലിസ്റ്റ് അലൈൻസ് ഇൻ കുവൈത്ത് പ്രസിഡന്റ് ഡോ. ജോർജ് പി. അലക്സ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും.
ഏരിയ പ്രസിഡന്റ് മുരളി വാഴക്കോടന്റെ അധ്യക്ഷതയിൽ സൂഖ് സബ വേദാസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പരിപാടിയുടെ ഫ്ലയർ പ്രകാശനം ചെയ്തു. ഏരിയ ജനറൽ സെക്രട്ടറി സുധാകരൻ പെരിയ സ്വാഗതവും ട്രഷറർ സുധീർ മടിക്കൈ നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

