രാജ ട്രേഡിങ് കമ്പനിയും ബി.ഡി.കെ കുവൈത്തും രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsരാജ ട്രേഡിങ് കമ്പനിയും ബി.ഡി.കെ കുവൈത്തും സംയുക്തമായി സംഘടിപ്പിച്ച
രക്തദാന ക്യാമ്പ്
കുവൈത്ത് സിറ്റി: രാജ ട്രേഡിങ് കമ്പനിയും ബ്ലഡ് ഡോണേഴ്സ് കേരള കുവൈത്ത് ചാപ്റ്ററും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ജാബിരിയ സെൻട്രൽ ബ്ലഡ് ബാങ്കിൽ നടന്ന ക്യാമ്പിൽ 20 പേർ രക്തം നൽകി. രാജ ട്രേഡിങ് കമ്പനി സി.ഇ.ഒ രോഹിത് മിർച്ചന്ദാനി, എം.ഡി ജയ് മിർച്ചന്ദാനി എന്നിവർ ഉദ്ഘാടനം ചെയ്തു. കുട കൺവീനർ മാർട്ടിൻ, രാജൻ തോട്ടത്തിൽ, നളിനാക്ഷൻ എന്നിവർ സംസാരിച്ചു. ക്യാമ്പിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകൾ നൽകി ആദരിച്ചു.
രോഹിത് മിർച്ചന്ദാനി, ജയ് മിർച്ചന്ദാനി എന്നിവർക്ക് ബി.ഡി.കെ കുവൈത്ത് ചാപ്റ്റർ ജനറൽ കൺവീനർ നിമിഷ് കാവാലം മെമന്റോ നൽകി. രക്തദാനക്യാമ്പുകൾ സംഘടിപ്പിക്കുന്നതിന് ബി.ഡി.കെ കുവൈത്ത് ചാപ്റ്ററിനെ 99811972, 90041663 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

