കെ.ഇ.എ-ബി.ഡി.കെ സംയുക്ത രക്തദാന ക്യാമ്പ്
text_fieldsരക്തദാന ക്യാമ്പിൽ കെ.ഇ.എ, ബി.ഡി.കെ അംഗങ്ങൾ
കുവൈത്ത് സിറ്റി: കെ.ഇ.എ ഫഹാഹീൽ ഏരിയ കമ്മിറ്റി ബി.ഡി.കെയുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. മംഗഫ് ക്യാമ്പ് തീപിടിത്തത്തിൽ മരണമടഞ്ഞവർക്കും കെ.ഇ.എ അംഗങ്ങളായ രഞ്ജിത്ത് കുണ്ടടുക്കം, കേളു പൊന്മലേരി എന്നിവർക്കും ആദരാഞ്ജലികൾ അർപ്പിച്ചാണ് ക്യാമ്പ് നടത്തിയത്. ഡോ. ശ്രീജയലളിത ജയകുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. രത്നാകരൻ തലക്കാട്ട് അധ്യക്ഷത വഹിച്ചു.
കെ.ഇ.എ ആക്ടിങ് പ്രസിഡന്റ് സുബൈർ കാടങ്കോട്, ജനറൽ സെക്രട്ടറി ഹമീദ് മധൂർ, ട്രഷറർ അസീസ് തളങ്കര, ഓർഗനൈസിങ് സെക്രട്ടറി സി.എച്ച്. ഫൈസൽ, സെൻട്രൽ കമ്മിറ്റി ജോ.സെക്രട്ടറി സുരേന്ദ്രൻ മുങ്ങത്ത്, ഏരിയ രക്ഷാധികാരി മുഹമ്മദലി കടിഞ്ഞിമൂല, അഡ്വൈസറി ബോർഡംഗം സലാം കളനാട്, മീഡിയ കൺവീനർ റഫീഖ് ഒളവറ, ബി.ഡി.കെ കോഓഡിനേറ്റർ മനോജ് മാവേലിക്കര എന്നിവർ സന്നിഹിതരായിരുന്നു. കെ.ഇ.എ ഏരിയ ഭാരവാഹികളായ യുസുഫ് ഓർച്ച, സുനിൽകുമാർ, ചന്ദ്രൻ, സുധീർ, പ്രിയ ലെനീഷ്, ജയരാജ്, ബാബു കെ.സി, ബി.ഡി.കെ അംഗങ്ങളായ ശ്രീകുമാർ പുന്നൂർ, പ്രവീൺ, ബിജി മുരളി, ജോബി ബേബി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. സുധാകരൻ പെരിയ സ്വാഗതവും നിമിഷ് കാവാലം നന്ദിയും പറഞ്ഞു.

