കെ.ഇ.എ രക്തദാന ക്യാമ്പ് പോസ്റ്റർ പ്രകാശനം
text_fieldsകെ.ഇ.എ രക്തദാന ക്യാമ്പ് പോസ്റ്റർ പ്രകാശനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കാസർകോട് എക്സ്പ്പാട്രിയേറ്റ്സ് അസോസിയേഷൻ (കെ.ഇ.എ) ഫഹാഹീൽ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബി.ഡി.കെയുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിക്കും. മൻഗഫ് തീപിടിത്ത ദുരന്തത്തിൽ ജീവൻ നഷ്ടമായ സഹോദരന്മാർക്ക് ആദരം അർപ്പിച്ചുകൊണ്ടാണ് ക്യാമ്പ്. ക്യാമ്പിന്റെ പോസ്റ്റർ പ്രകാശനം സെൻട്രൽ കമ്മിറ്റി ആക്ടിങ് സെക്രട്ടറി പ്രശാന്ത് നെല്ലിക്കാട്ട് ഏരിയ രക്ഷാധികാരിയും സെൻട്രൽ കമ്മിറ്റി ജോയന്റ് സെക്രട്ടറിയുമായ സുരേന്ദ്രൻ മുങ്ങത്തിനു നൽകി ഉദ്ഘാടനം ചെയ്തു.
സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് സുബൈർ കടങ്കോട്, ഏരിയ രക്ഷാധികാരി മുഹമ്മദലി കടിഞ്ഞിമൂല, മുൻ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി നളിനാക്ഷൻ ഒളവറ എന്നിവർ സംസാരിച്ചു. ഏരിയ വൈസ് പ്രസിഡന്റ് ചന്ദ്രൻ കവ്വായി അധ്യക്ഷത വഹിച്ചു. ഏരിയ ജനറൽ സെക്രട്ടറി മുരളി വാഴക്കോടൻ സ്വാഗതവും ട്രഷറർ സുധാകരൻ പെരിയ നന്ദിയും പറഞ്ഞു.

