ആദരാഞ്ജലികൾ അർപ്പിച്ച് രക്തദാന ക്യാമ്പ്
text_fieldsരക്തദാന ക്യാമ്പിൽ പ്രവർത്തകർ
കുവൈത്ത് സിറ്റി: അപകടത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ബ്ലഡ് ഡോണേഴ്സ് കേരള കുവൈത്ത് ചാപ്റ്ററും മാർ ബസേലിയോസ് യൂത്ത് അസോസിയേഷനും സംയുക്തമായി കുവൈത്ത് സെൻട്രൽ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ അമ്പതോളം പേർ രക്തം ദാനം ചെയ്തു. ഫാ.സ്റ്റീഫൻ നെടുവക്കാട്ട് ഉദ്ഘാടനം ചെയ്തു. മരണമടഞ്ഞവർക്കായി പ്രാർഥനയും പരിക്കേറ്റ ബി.ഡി.കെ കുവൈത്ത് കോഓഡിനേറ്റർ നളിനാക്ഷൻ ഒളവറ അടക്കമുള്ളവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.
ചർച്ച് സെക്രട്ടറി എബി ഗീവർഗീസ്, ട്രസ്റ്റി മാത്യു മൂലയിൽ, എം.ബി.വൈ.എ സെക്രട്ടറി സാബി മാത്യു, ബി.ഡി.കെ അംഗം മനോജ് മാവേലിക്കര എന്നിവർ ക്യാമ്പിൽ സംസാരിച്ചു. ബി.ഡി.കെ എയ്ഞ്ചൽസ് വിങ് കോഓഡിനേറ്റർ യമുന രഘുബാൽ ‘ദാനത്തിന്റെ 20 വർഷം: രക്തദാതാക്കൾക്ക് നന്ദി’ എന്ന വിഷയത്തിൽ സംസാരിച്ചു. കോഓഡിനേറ്റർ നിമിഷ് കാവാലം സ്വാഗതവും എം.ബി.വൈ.എ ട്രസ്റ്റി സോജി എബ്രഹാം നന്ദിയും പറഞ്ഞു. ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും സമ്മാനങ്ങളും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

