സാന്ത്വനം കുവൈത്ത് രക്തദാന ക്യാമ്പ്
text_fieldsസാന്ത്വനം കുവൈത്ത് രക്തദാന ക്യാമ്പിൽ അംഗങ്ങൾ
കുവൈത്ത് സിറ്റി: സാന്ത്വനം കുവൈത്ത് ബ്ലഡ് ഡോണേഴ്സ് കേരള- കുവൈത്ത് ചാപ്റ്ററുമായി സഹകരിച്ചു രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. അദാൻ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെന്ററിൽ നടന്ന ക്യാമ്പിൽ 81 അംഗങ്ങൾ രക്തം ദാനം ചെയ്തു. 24ഓളം കുട്ടികൾ വളന്റിയറായി സേവനമനുഷ്ഠിച്ചു. ഉദ്ഘാടന സമ്മേളനം ആമുഖ ഗാനം രോഹിത് ശ്യാം നിർവഹിച്ചു. സാന്ത്വനം കുവൈത്ത് പ്രസിഡന്റ് രാജേന്ദ്രൻ മുള്ളൂർ അധ്യക്ഷത വഹിച്ചു. ഐ.ഡി.എഫ് ട്രഷറർ ഡോ. സണ്ണി വർഗീസ് ഉദ്ഘാടനം ചെയ്തു.
ഡോ.അമീർ അഹമ്മദ് മുഖ്യാതിഥിയായി. ബി.ഡി.കെ പ്രതിനിധി മനോജ് മാവേലിക്കര, സാന്ത്വനം സെക്രട്ടറി സന്തോഷ് കുമാർ, ബ്ലഡ് ബാങ്ക് പ്രതിനിധി ഡോ.മുഹമ്മദ് ജാബിർ എന്നിവർ സംസാരിച്ചു. ബ്ലഡ് ബാങ്കിനുള്ള മൊമന്റോ ഡോ.മുഹമ്മദ് ജാബിറിന് ഡോ.അമീർ അഹമ്മദ് കൈമാറി. ബി.ഡി.കെക്കുള്ള മെമന്റോ സാന്ത്വനം കുവൈത്ത് ഭാരവാഹികളായ ജ്യോതിദാസ്, രമേശൻ എന്നിവർ ബി.ഡി.കെ രക്ഷാധികാരി രാജൻ തോട്ടത്തിലിനു കൈമാറി. ക്യാമ്പ് കൺവീനർ ബിവിൻ തോമസ് സ്വാഗതവും ബി.ഡി.കെ സെക്രട്ടറി നിമിഷ് നന്ദിയും പറഞ്ഞു. രക്തദാന ക്യാമ്പിൽ പങ്കെടുത്ത ദാതാക്കൾക്കും വളന്റിയേഴ്സ് ആയി പങ്കെടുത്ത കുട്ടികൾക്കും സർട്ടിഫിക്കറ്റുകൾ നൽകി.

