Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right...

എം.സി.വൈ.എം-കെ.എം.ആർ.എം, ബി.ഡി.കെ രക്തദാന ക്യാമ്പ് നടത്തി

text_fields
bookmark_border
എം.സി.വൈ.എം-കെ.എം.ആർ.എം, ബി.ഡി.കെ രക്തദാന ക്യാമ്പ് നടത്തി
cancel
camera_alt

എം.​സി.​വൈ.​എം -കെ.​എം.​ആ​ർ.​എം അ​ബ്ബാ​സി​യ ഏ​രി​യ ബി.​ഡി.​കെ​യു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തി​യ ര​ക്ത​ദാ​ന ക്യാ​മ്പ്

Listen to this Article

കുവൈത്ത് സിറ്റി: എം.സി.വൈ.എം -കെ.എം.ആർ.എം അബ്ബാസിയ ഏരിയ ബി.ഡി.കെയുമായി സഹകരിച്ച് കുവൈത്ത് മലങ്കര സഭ പ്രവർത്തകൻ ജോസഫ് ക്രിസ്റ്റോയുടെ ഓർമക്കായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. അദാൻ ബ്ലഡ് ബാങ്കിൽ 105 പേർ രക്തം നൽകി. കെ.എം.ആർ.എം പ്രസിഡന്റ്‌ ജോസഫ് കെ. ഡാനിയേൽ ഉദ്ഘാടനം നിർവഹിച്ചു. കെ.എം.ആർ.എം അബ്ബാസിയ ഏരിയ പ്രസിഡന്റ് ബിനു എബ്രഹാം അധ്യക്ഷത വഹിച്ചു. കെ.എം.ആർ.എം ജനറൽ സെക്രട്ടറി മാത്യു കോശി, അബ്ബാസിയ ഏരിയ സെക്രട്ടറി ഷാലു മാണി, എം.സി.വൈ.എം പ്രസിഡന്റ്‌ നോബിൻ ഫിലിപ്പ്, സെക്രട്ടറി കെ.എസ്. ജെയിംസ്, ജയൻ സദാശിവൻ ബിഡികെ എന്നിവർ സംസാരിച്ചു. എം.സി.വൈ.എം ട്രഷറർ ഫിനോ മാത്യു സ്വാഗതം പറഞ്ഞു. കെ.എം.ആർ.എം അഹ്മദി ഏരിയ പ്രസിഡന്റ് തോമസ് അടൂർ ജോസഫ് ക്രിസ്റ്റോ അനുസ്മരണ പ്രസംഗം നടത്തി. രക്തബാങ്ക് ജീവനക്കാരെ സഹകരിപ്പിച്ച് അന്താരാഷ്ട്ര നഴ്സസ് ദിനം ആഘോഷിക്കുകയും മധുരവിതരണം നടത്തുകയും ചെയ്തു. ബിൻസു റിജോ, റിജോ വി. ജോർജ്, റെജി അച്ചൻകുഞ്ഞ്, അനിൽ ജോർജ് രാജൻ, റിനിൽ രാജു, ലിബിൻ ഫിലിപ്പ്, നളിനാക്ഷൻ, ശ്രീകുമാർ, കലേഷ് പിള്ള, ബിജി മുരളി, ജിതിൻ ജോസ്, പ്രശാന്ത്, ജോളി, ബീന, ദീപു ചന്ദ്രൻ എന്നിവർ സന്നദ്ധ സേവനം ചെയ്തു. നിമിഷ് കാവാലം ബി.ഡി.കെ നന്ദി പറഞ്ഞു. കുവൈത്തിൽ രക്തദാന ക്യാമ്പുകളും ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കാൻ താൽപര്യമുള്ളവും രക്തം ആവശ്യമായി വരുന്ന അടിയന്തര സാഹചര്യങ്ങളിലും 69997588 / 99811972 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Blood Donation Camp
News Summary - blood donation camp
Next Story