Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightബ്ലാസ്റ്റേഴ്സ് കപ്പ്:...

ബ്ലാസ്റ്റേഴ്സ് കപ്പ്: ഡ്രീം ഇലവൻ ജേതാക്കൾ

text_fields
bookmark_border
ബ്ലാസ്റ്റേഴ്സ് കപ്പ്: ഡ്രീം ഇലവൻ ജേതാക്കൾ
cancel
camera_alt

ബ്ലാസ്റ്റേഴ്സ് കപ്പ് ട്വന്റി20 ക്രിക്കറ്റ് ടൂർണമെന്റിൽ ജേതാക്കളായ ഡ്രീം ഇലവൻ ടീം

കുവൈത്ത് സിറ്റി: ബ്ലാസ്റ്റേഴ്സ് കപ്പ് ട്വന്റി20 ക്രിക്കറ്റ് ടൂർണമെന്റിൽ ഡ്രീം ഇലവൻ ജേതാക്കളായി. ഫൈനലിൽ റിഗ്ഗെ ചലഞ്ചേഴ്സിനെ രണ്ടു വിക്കറ്റിന് കീഴടക്കിയാണ് കിരീടം സ്വന്തമാക്കിയത്. ഫർവാനിയ ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനം നേടിയപ്പോൾ എലൈറ്റ് സ്പോട്ടിങ് നാലാം സ്ഥാനം കരസ്ഥമാക്കി. ആദ്യം ബാറ്റ് ചെയ്ത റിഗ്ഗെ ചലഞ്ചേഴ്സ് നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടപ്പെടുത്തി 177 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡ്രീം ഇലവൻ 18.3 ഓവറിൽ വിജയലക്ഷ്യം കണ്ടു. ഡ്രീം ഇലവന് വേണ്ടി വിജേഷും ചലഞ്ചേഴ്സിന് വേണ്ടി നിഷാന്തും അർധ സെഞ്ച്വറികൾ നേടി.

പ്ലയർ ഓഫ് ദ ഫൈനലായി വിജേഷിനെയും പ്ലയർ ഓഫ് ദി ടൂർണമെന്റായി റഫീക്കിനെയും തിരഞ്ഞെടുത്തു. ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച നൈജു മികച്ച ബാറ്റ്സ്മാനായും സനീഷ് മികച്ച ബൗളറായും തിരഞ്ഞെടുക്കപ്പെട്ടു. ടൂർണമെന്റ് ഓർഗനൈസർ അരുൺ ജോസ് സമ്മാനദാനം നിർവഹിച്ചു. കുവൈത്തിലെ വിവിധ ക്ലബുകളുടെ പ്രതിനിധികൾ ചടങ്ങിൽ സന്നിഹിതരായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cricket TournamentBlasters Cup Twenty20
News Summary - Blasters Cup Twenty20 Cricket Tournament: Dream XI Win
Next Story