ബ്ലാസ്റ്റേഴ്സ് കപ്പ് ക്രിക്കറ്റ്: ടീം ബ്ലാസ്റ്റേഴ്‌സ് ജേതാക്കൾ
text_fieldsകുവൈത്ത് സിറ്റി: ക്ലാസിക് ഗോൾഡൻ സലൂൺ ബ്ലാസ്റ്റേഴ്സ് കപ്പ് സീസൺ -7 ട്വന്റി ട്വന്റി ക്രിക്കറ്റ് ടൂണമെൻ്റിൽ ടീം ബ്ലാസ്റ്റേഴ്‌സ് ജേതാക്കളായി. ഫൈനലിൽ റാംബ്രോസിനെ അഞ്ചു റൺസിന് പരാജയപ്പെടുത്തിയാണ് കിരീട നേട്ടം.
ആദ്യം ബാറ്റ് ചെയ്ത ബ്ലാസ്റ്റേഴ്‌സ് നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 205 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ റാംബ്രോസ് ടീമിനു ആറു വിക്കറ്റ് നഷ്ടത്തിൽ 200 റൺസ് എടുക്കാനേ കഴിഞ്ഞുള്ളു. ലൂസേഴ്‌സ് ഫൈനലിൽ ടീം റിഗ്ഗെ ചലെഞ്ചേർസ് റോയൽ റോയ്ൽസ് യുണൈറ്റഡിനെ ഏഴു വിക്കറ്റിനു തോൽപ്പിച്ച് സിൽവർ കപ്പ് നേടി.
ഫൈനലിലെ ഓൾറൗണ്ട് പ്രകടനത്തിൻ്റെ അടിസ്ഥാനത്തിൽ നൈജു ദേവസ്സി മാൻ ഓഫ് ദി മാച്ച് ആയി. ടൂർണമെന്റിലുടനീളം സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെച്ച ആര്യൻ കപിൽ ആണ് പ്ലയെർ ഓഫ് ദ ടൂർണമെന്റും മികച്ച ബൗളറും. അരുൺ ജോസ് പിറവത്തെ മികച്ച ബാറ്ററും ഫീൽഡറായും കെ.പി പ്രശാന്തിനെ മികച്ച വിക്കറ്റ് കീപ്പറായും തെരഞ്ഞെടുത്തു. നവീൻ ജയൻ (കുവൈത്ത് ക്രിക്കറ്റ് ), അസീം ജവാൻ (ജെ.ടി. എസ്), രവീന്ദ്ര റെഡ്‌ഡി (നാനി സ്പോർട്സ് ), അരുൺ പിറവം (ടൂർണമെന്റ് കോഡിനേറ്റർ), ജിജോ തൊട്ടിയിൽ മാത്യു (അപ്പാപ്പൻ ഫോട്ടോഗ്രാഫി), ടീം മാനേജർ എൽദോസ്, ഹയ ഹോട്ടൽ, അൽ അൻസാരി എക്സ്ചേഞ്ച് പ്രതിനിധികൾ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. ശ്രീജിത്ത് രാമകൃഷ്ണൻ, ശ്രീക്കുട്ടൻ ഹരീന്ദ്ര, അനു മോഹൻ എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

