ബിഷപ് മൂർ കോളജ് അലുമ്നി കുടുംബസംഗമം
text_fieldsമാവേലിക്കര ബിഷപ് മൂർ കോളജ് അലുമ്നി കുടുംബസംഗമം അഡ്വ. പ്രമോദ് നാരായണൻ
എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: മാവേലിക്കര ബിഷപ് മൂർ കോളജ് കുവൈത്ത് അലുമ്നി അസോസിയേഷൻ ‘ഹൃദ്യം-2023’ കുടുംബസംഗമം അബ്ബാസിയ പോപ്പിൻസ് ഹാളിൽ നടന്നു. റാന്നി എം.എൽ.എയും കോളജ് യൂനിയൻ മുൻ ചെയർമാനുമായ അഡ്വ. പ്രമോദ് നാരായണൻ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് മനോജ് പരിമണം അധ്യക്ഷത വഹിച്ചു. രക്ഷാധികാരി എ.ഐ. കുര്യൻ, ഉപദേശക സമിതിയംഗങ്ങളായ ബാബുജി ബത്തേരി, മനോജ് മാവേലിക്കര എന്നിവർ ചേർന്ന് സംഘടനയുടെ ആദരവ് പ്രമോദ് നാരായണൻ എം.എൽ.എക്ക് നൽകി. പ്രവാസം അവസാനിപ്പിച്ച് പോകുന്ന എക്സിക്യൂട്ടിവ് കമ്മിറ്റിയംഗങ്ങളായ ഡാൻ ജോർജ്, ഷൈജി വർഗീസ് എന്നിവർക്ക് യാത്രയയപ്പ് നൽകി.
ഫിലിപ്പ് തോമസ്, നിസാർ, കെ. റഷീദ്, പൗർണമി സംഗീത്, ലേഖ ശ്യാം, ഫ്രാൻസിസ് ചെറുകോൽ, ജയകുമാർ എന്നിവർ ആശംസയർപ്പിച്ചു. സെക്രട്ടറി ജിജുലാൽ എം സ്വാഗതവും ജോ. ട്രഷറർ ജോബിൻ ബാബു നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

