ബിഷപ് മൂർ കോളജ് അലുമ്നി അസോസിയേഷൻ കുടുംബസംഗമം
text_fieldsമാവേലിക്കര ബിഷപ് മൂർ കോളജ് അലുമ്നി അസോസിയേഷൻ കുവൈത്ത് ചാപ്റ്റർ കുടുംബസംഗമം ജോർജ് ഈപ്പൻ, എ.ഐ. കുര്യൻ എന്നിവർ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: മാവേലിക്കര ബിഷപ് മൂർ കോളജ് അലുമ്നി അസോസിയേഷൻ കുവൈത്ത് ചാപ്റ്റർ സിൽവർ ജൂബിലി ആഘോഷങ്ങളുടെ കർട്ടൻ റെയിസർ പ്രോഗ്രാമും കുടുംബസംഗമവും ‘കണിക്കൊന്ന- 2025’ എന്ന പേരിൽ സംഘടിപ്പിച്ചു. സുലൈബിയ വിന്റർ കാസ്റ്റിൽ റിസോർട്ടിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് മനോജ് പരിമണം അധ്യക്ഷതവഹിച്ചു.
കുവൈത്ത് ചാപ്റ്റർ ആദ്യ സെക്രട്ടറി ജോർജ് ഈപ്പൻ, രക്ഷാധികാരി എ.ഐ. കുര്യൻ എന്നിവർ ഉദ്ഘാടനം നിർവഹിച്ചു. ഇരുവരും അംഗങ്ങൾ വിഷുക്കൈനീട്ടവും നൽകി. കുവൈത്തിലെത്തിയ മുൻ രക്ഷാധികാരി സാം പൈനുംമൂട്, വൈസ് പ്രസിഡന്റ് ലേഖ ശ്യാം, ജോ.സെക്രട്ടറി ഫ്രാൻസിസ് ചെറുകോൽ എന്നിവർ ആശംസകൾ അറിയിച്ചു. സെക്രട്ടറി ജിജുലാൽ സ്വാഗതവും ട്രഷറർ ശ്യാം ശിവൻ നന്ദിയും പറഞ്ഞു. അംഗങ്ങളുടെ വിവിധ കലാ പരിപാടികളും അരങ്ങേറി.

